Uncategorized
ടോക്കിയോ പാരാലിമ്പിക്സില്‍ വെങ്കലം നേടിയ അബ്ദുല്‍ ഖാദറിനെ അമീര്‍ അഭിനന്ദിച്ചു
അഫ്സല് കിളയില്‍ :-
ദോഹ : ടോക്കിയോ 2020 പാരാലിമ്പിക് ഗെയിംസില്‍ ഷോട്ട്പുട്ടില്‍ വെങ്കല മെഡല്‍ നേടിയ അബ്ദുല്റഹ്മാന് അബ്ദുല്‍ ഖാദറിനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി അഭിനന്ദിച്ചു.
2020 ലെ പാരാലിമ്പിക് ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയതിന് ഷോട്ട്പുട്ട് ചാമ്പ്യന്‍ അബ്ദുള്‍റഹ്മാന്‍ അബ്ദുല്‍ഖാദറിനെ അഭിനന്ദിക്കുന്നതായും 2016 ലെ റിയോ ഡി ജനീറോയില്‍ വെള്ളി നേടിയതിന് ശേഷമുള്ള രണ്ടാമത്തെ മെഡലാണിതെന്ന് അമീര്‍ ട്വീറ്റ് ചെയ്തു.
മത്സരത്തില്‍ ജോര്‍ദാന്റെ അഹമ്മദ് ഹിന്ദി സ്വര്‍ണ്ണ മെഡലും മൊറോക്കോയുടെ ഇസുദ്ധീന്‍ അല്‍ നൂറി വെള്ളി മെഡലും നേടി.