ഐഎംഎ റഫീഖിന്റെ നിര്യാണത്തില്‍ ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റി അനുശോചിച്ചു

ദോഹ : കേരള ശബ്ദം പ്രതിനിധിയും ഖത്തറിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐഎംഎഫ് ഭാരവാഹിയുമായിരുന്ന ഐഎംഎ റഫീഖിന്റെ നിര്യാണത്തില്‍ ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മാധ്യമ പ്രവര്‍ത്തന രംഗത്ത് വേറിട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനും വാര്‍ത്തകളെ തുറന്നെഴുതി കേരള ശബ്ദം പത്രത്തെ വലിയ രീതിയില്‍ ഉയര്‍ത്തിക്കൊണ്ടു വരാനും അദ്ധേഹത്തിനായി എന്ന് ജില്ലാ പ്രസിഡണ്ട് നൗഫല്‍ പിസി കട്ടുപ്പാറ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.