Breaking NewsUncategorized

സുരക്ഷ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തം


അമാനുല്ല വടക്കാങ്ങര

ദോഹ: സുരക്ഷ എന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും സുരക്ഷാ നിയമങ്ങള്‍, നിയന്ത്രണങ്ങള്‍, മാനദണ്ഡങ്ങള്‍, നിയമങ്ങള്‍ എന്നിവ പാലിക്കുന്നതിലൂടെ അത് നേടാനാകുമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ കീഴിലുള്ള ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ടെക്നിക്കല്‍ ഓഫീസര്‍ ഫസ്റ്റ് ലെഫ്റ്റനന്റ് ഫഹദ് ജാസിം അല്‍ മന്‍സൂരി അഭിപ്രായപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് സംഘടിപ്പിച്ച വെര്‍ച്വല്‍ ബോധവല്‍ക്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഞ്ചകര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക, യാതൊരു ഉറപ്പുമില്ലാതെ മെച്ചപ്പെട്ട ഉപജീവനമാര്‍ഗം നല്‍കുന്ന ഓഫറുകള്‍ പിന്തുടരരുത്. പോലീസില്‍ നിന്ന് ഔദ്യോഗിക അനുമതിയില്ലാതെ സ്‌ക്രാപ്പ് വാങ്ങരുത്, ജോലിസ്ഥലത്തെ ആളുകളെയോ സംഘങ്ങളെയോ രേഖകളില്‍ കൃത്രിമം കാണിക്കുന്നതിനോ വ്യാജ കറന്‍സികള്‍ പ്രചരിപ്പിക്കുന്നതിനോ കൂട്ടുനില്‍ക്കരുത്. സംശയം തോന്നുമ്പോള്‍ 999 എന്ന നമ്പറില്‍ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിക്കുക,’

”നിങ്ങളുടെ ഐഡി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ചെക്ക്, മൊബൈല്‍, പഴ്‌സ് അല്ലെങ്കില്‍ പണം എന്നിവ നഷ്ടപ്പെട്ടാല്‍, സുരക്ഷാ വകുപ്പുകള്‍ സന്ദര്‍ശിക്കാതെ മെട്രാഷ് 2 ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം. വാഹനങ്ങളുടെ പ്ലേറ്റുകള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുമ്പോള്‍ ബന്ധപ്പെട്ട സുരക്ഷാ വകുപ്പിനെ അറിയിക്കുക, നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ സംഭവിക്കുന്ന ഏതൊരു സംഭവവും ഉടനടി റിപ്പോര്‍ട്ട് ചെയ്ത് പോലീസുമായി പൂര്‍ണ്ണമായും സഹകരിക്കുക, കാരണം സുരക്ഷ ഒരു സംയുക്ത ഉത്തരവാദിത്തമാണ്, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റോറുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത് സഹായകരമാകുമെന്ന് അല്‍ മന്‍സൂരി പറഞ്ഞു. കമ്പനികളുടേയും ഔട്ട്ലെറ്റുകളുടേയും വാതിലുകളും ജനലുകളും അടയ്ക്കാന്‍ നല്ല തരത്തിലുള്ള പൂട്ടുകള്‍ ഉപയോഗിക്കണമെന്നും കമ്പനികള്‍ക്കുള്ളില്‍ വിലപിടിപ്പുള്ള വസ്തുക്കളും വാണിജ്യ സ്റ്റോറുകള്‍ക്കുള്ളില്‍ വലിയ തുകകളും നിക്ഷേപിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു.

Related Articles

Back to top button
error: Content is protected !!