ആശ്വാസമായി ഇന്‍കാസ് മലപ്പുറം മെഡിക്കല്‍ ക്യാമ്പ്
ദോഹ.പ്രവാസികളുടെ ആരോഗ്യ പരിരക്ഷണം പരിപോഷിക്കാനായി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മറ്റി മദീനാ ഖലീഫയിലെ യാസ്‌മെഡ് മെഡിക്കല്‍ സെന്ററില്‍ വെച്ച് സംഘടിപ്പിച്ച ക്യാമ്പ് ശ്രദ്ധേയമായി.
സാധാരണ പ്രവാസികള്‍ക്ക് ആശ്വാസമായ ക്യാമ്പില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു.
സൗജന്യ ലാബ് ടെസ്റ്റുകള്‍ക്ക് പുറമേ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാരുടെ സൗജന്യ പരിശോധനകളുമുണ്ടായിരുന്നു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ ഇന്‍കാസിന്റെ സമുന്നത നേതാക്കളായ കെ. കെ. ഉസ്മാന്‍, ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, വൈസ് പ്രസിഡണ്ട് വി.എസ്. അബ്ദുറഹ്‌മാന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ തൂവാരിക്കല്‍ വിവിധ സെന്‍ട്രല്‍ കമ്മിറ്റി,ജില്ലാ കമ്മിറ്റി നേതാക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ഐ. സി. ബി. എഫ്. പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എ സ്.സി. പ്രസിഡന്റ് ഇ. പി. അബ്ദുറഹിമാന്‍, ലോക കേരള സഭാംഗവും പ്രവാസി സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രചാരകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഐ.എസ്.സി. ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ.സി.സി. കള്‍ച്ചറല്‍ ഹെഡ് അബ്രഹാം ജോസഫ് എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് ആശംസകള്‍ അര്‍പ്പിച്ചു. യാസ്‌മെഡ് സി.ഇ.ഒ. മുഹമ്മദ് ഫസീഖും മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ യാസ്മിനും അതിഥികളെ സ്വാഗതം ചെയ്യുകയും പരിശോധനാ സൗകര്യങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു. ബ്രാഞ്ച് മാനേജര്‍ നൗഷാദ് അലി നിലമ്പൂര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഉനൈസ് ലുലു എന്നിവര്‍ ഗുണഭോക്താക്കള്‍ക്കുള്ള വിവിധ പദ്ധതികള്‍ വിവരിച്ചു. ചടങ്ങില്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പര്‍മാര്‍ക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങളുടെ ധാരണാപത്രം കൈമാറി. ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റഊഫ്, ജനറല്‍ സെക്രട്ടറി അഷ്‌റഫ് നന്നമ്മുക്ക്, വൈസ് പ്രസിഡണ്ട് അഷ്‌റഫ് വാകയില്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഹമീദ് ചെറുവല്ലൂര്‍, സി. കെ. അഷ്‌റഫ്, ഐ.വൈ.സി. വൈസ് ചെയര്‍മാന്‍ ശിഹാബ് നരണിപ്പുഴ,യൂത്ത് വിംഗ് പ്രസിഡന്റ് ഷറഫുദ്ദീന്‍, വിവിധ സെക്രട്ടറിമാര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, മെമ്പര്‍മാര്‍ എന്നിവര്‍ ക്യാമ്പിന് നേത്യത്വം നല്‍കി.
ഐ. സി.ബി.എഫ് ഇന്‍ഷൂറന്‍സ് ഹൈല്‍പ് ഡസ്‌ക് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.