ഇന്സ്പിറേഷന് -2023′ ഇന്‍കാസ് എറണാകുളം വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

ദോഹ. ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് ‘ഇന്സ്പിറേഷന്-2023’ സംഘടിപ്പിച്ചു.തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു.മുഖ്യതിഥിയായിരുന്ന
ബ്രില്ല്യന്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അഷറഫ് വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സി.ബി.എസ്.ഇ ഖത്തര്‍ ക്ലസ്റ്റര്‍ തായ്ക്വോണ്ടോ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഡാനിയേല്‍. കെ. സലീഷിനെ ചടങ്ങില്‍ ആദരിച്ചു.
ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഐ സി സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ സി ബി ഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റെഹ്മാന്, ഇന്‍കാസ് സീനിയര്‍ നേതാവ് കെ കെ ഉസ്മാന് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി ആര് ദിജേഷ് സ്വാഗതവും, കഥഇ ഖത്തര്‍ ജനറല്‍ സെക്രട്ടറി ബിനീഷ് കെ അഷറഫ് നന്ദിയും പറഞ്ഞു.
ഐ സി ബി ഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി കെ വി ബോബന്, ട്രഷറര്‍ കുല്‍ദീപ് കൗള്‍, എം സി മെമ്പര്‍മാരായ റൗഫ് കൊണ്ടോട്ടി , സെറീന അഹദ്, ഐ സ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ സി സി സെക്രട്ടറി എബ്രഹാം കെ ജോസഫ്, എം സി മെമ്പര്‍ സജീവ് സത്യശീലന് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി സ് അബ്ദുല്‍ റെഹ്മാന്, ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ട്രഷറര്‍ ഈപ്പന് തോമസ്, ഐ.വൈ.സി ചെയര്‍പേഴ്സണ്‍ ഷഹനാ ഇല്യാസ്, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അഹദ് മുബാറക്,സെന്‍ട്രല്‍ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ഡേവിസ് എടശ്ശേരി, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മഞ്ജുഷ ശ്രീജിത്ത് , കെഎംസിസി നേതാവ് മുസ്തഫ ഏലത്തൂര്‍ സെന്‍ട്രല്‍ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പര്‍ ടി പി റഷീദ്,ഇന്‍കാസ് ഖത്തര്‍ എറണാകുളം വൈസ് പ്രസിഡന്റ്മാരായ എം എം മൂസ, ഷിജോ തങ്കച്ചന്, സെക്രട്ടറി അന്‍ഷാദ് ആലുവ, ജില്ലാ കമ്മിറ്റി മെമ്പര്‍മാരായ ഷെമീം ഹൈദ്രോസ്, ബിനു പീറ്റര്‍, എല്‍ദോ എബ്രഹാം, മുഹമ്മദ് നബില്‍, ഡാന്‍ തോമസ്, എല്‍ദോസ് സി എ, ഡാസില്‍ വി ജോസ്,എല്‍ദോസ് സി ജോയ്, സിറില്‍ ജോസ്, ബിജു എബ്രഹാം, പി ആര് രാമചന്ദ്രന്, അന്റു തോമസ്, ജയ രാമചന്ദ്രന്, എല്‍ദോസ് കുര്യന്,മറ്റു ഇന്‍കാസ് ജില്ലാ പ്രസിഡന്റ്മാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ജില്ലാ ഭാരവാഹികള്‍, ഇന്‍കാസ് കുടുംബാംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു അവാര്‍ഡ് ദാനചടങ്ങ് നടന്നത്.
തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റി തങ്ങളുടെ അംഗങ്ങളുടെ കുട്ടികളില്‍ 10, +2 ക്ലാസ്സുകളില്‍ ഉന്നത വിജയം നേടുന്നവരെ അവാര്‍ഡ് നല്കി ആദരിക്കുന്നത്.