Uncategorized
ഫോക് ഖത്തര്‍ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി
ദോഹ. പുതുതായി ചാര്‍ജെടുത്ത ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ വിപുലുമായി ഫോക് ഖത്തര്‍ ഭാരവാഹികള്‍ എംബസ്സി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച നടത്തി.
ഫോക് ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാരവാഹികള്‍ അംബാസിഡര്‍ക്ക് വിശദീകരിച്ചു.
കമ്മ്യൂണിറ്റിയുടെ ക്രിയാത്മകമായ എല്ലാ പ്രര്‍ത്തനങ്ങള്‍ക്കും എംബസ്സിയുടെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന് അംബാസിഡര്‍ ഫോക് ഖത്തറിന് ഉറപ്പുനല്‍കി