Uncategorized

ഖത്തറിലെ പ്രവാസി സംഘടന പ്രതിനിധികളുമായി സംവദിച്ചു കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദര്‍

ദോഹ : ഖത്തറിലെ പ്രവാസി സംഘടന പ്രതിനിധികളുമായി സംവദിച്ചു കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദര്‍. കേരള സര്‍ക്കാരിന്റെ അധീനതയിലുള്ള കേരള പ്രവാസി ക്ഷേമ പദ്ധതികള്‍ വിപുലപ്പെടുത്തുന്നതിന് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെയൂം ഖത്തര്‍ സംസ്‌കൃതിയുടെയും ആഭിമുഖ്യത്തില്‍ ആണ് കെ വി അബ്ദുല്‍ഖാദറും പ്രവാസ ലോകത്തെ പ്രധാന നേതാക്കളുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്.

ദോഹ കാലിക്കറ്റ് നോട്ട്ബുക്ക് റെസ്റ്റോറന്റ് നടന്ന പരിപാടിയില്‍ ഇരുപത്തിഒന്നോളം പ്രധാന സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

പ്രവാസ സമൂഹത്തെ സംബന്ധിക്കുന്ന,യാത്രപ്രശ്‌നങ്ങള്‍ ,കേസുകള്‍,പുനരധിവാസ നടപടികള്‍,തുടങ്ങി വിവിധതരം വിഷയങ്ങളാണ് സംഘടന പ്രതിനിധികള്‍ ചെയര്‍മാന്‍ മുമ്പാകെ ബോധിപ്പിച്ചത്. ഖത്തറില്‍ നിന്നുള്ള പ്രതിനിധിയായി ഇ എം സുധീറിനെ ക്ഷേമനിധിയിലേക്ക് തെരഞ്ഞെടുത്തതില്‍ സംഘടനാ നേതാക്കള്‍ സന്തോഷം പ്രകടിപ്പിച്ചു .
എട്ടര ലക്ഷത്തോളം പ്രവാസികളുടെ പങ്കാളിത്തം ഉള്ള ഈ പദ്ധതിയില്‍ നാല്‍പതിനായിരത്തോളം പേര്‍ക്ക് പെന്‍ഷന്‍ നല്‍കിവരുന്നതായും അറുപതു വയസിനു താഴെയുള്ള മുഴുവന്‍ പ്രവാസികളെക്കൂടി പെന്‍ഷന്‍ പദ്ധതിയില്‍ ഉപ്പെടുത്തുന്നതിന്നുള്ള പ്രചരണ പരിപാടിയാണ് ബോര്‍ഡിന്റെ പ്രധാന ലക്ഷ്്യമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.

ക്ഷേമനിധി ബോര്‍ഡിന്റെ പരിധിക്കുള്ളില്‍ നിന്ന് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുമെന്നും ക്ഷേമനിധി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിപുലമായ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സംഘടനകളുടെയുംസഹകരണം ഉണ്ടാകണമെന്നും ചടങ്ങില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു
ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ,കെ.എം.സി.സി സെക്രട്ടറി സലിം നാലകത്ത് ,കെ ബി എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് ,ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രതിനിധി അബ്ദുള്‍ നാസര്‍, ഐഎംസിസി ഖത്തര്‍ പ്രതിനിധി ജാബിര്‍ ബേപ്പൂര്‍ ,ഫോക്കസ് ഖത്തര്‍ പ്രതിനിധി നാസര്‍ പിടി ,നേറ്റീവ് ചാവക്കാട് പ്രധിനിധി
രഞ്ജിത് കുമാര്‍ ,കുവാഖ് പ്രതിനിധി റീജിന്‍ പള്ളിയത്ത് , തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി പ്രതിനിധി രാജേഷ് ടി ആര്‍ ,വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രതിനിധി സുനില്‍ മുല്ലശ്ശേരി ,യുവകലാസമിതി പ്രതിനിധി ഷാനവാസ്, ചാവക്കാട് പ്രവാസി അസ്സോസിയേഷന്‍ സെക്രട്ടറി സഞ്ജയന്‍ , ജനധാരാ പ്രതിനിധി റാഫി ചാലില്‍ ഓ ഐസിസി ഇന്‍കാസ് ശ്രീജിത്ത് നായര്‍ ഐസിഎഫ് പ്രതിനിധിഡോക്ടര്‍ ബഷീര്‍ ,കള്‍ച്ചറല്‍ ഫോറം പ്രതിനിധി
മജീദ് അലി , കെ .പി എ .ക്യു പ്രതിനിധി ഗഫൂര്‍ കോഴിക്കോട് ,ലോക കേരള മെമ്പേഴ്‌സ് വര്‍ക്കി ബോബന്‍ , അഹമ്മദ് കുട്ടി അറാളയില്‍ , ഇ. എം സുധീര്‍,എ .സുനില്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .
സംസ്‌കൃതി ജനറല്‍ സെക്രട്ടറി കെ ജലീല്‍ ,സ്വാഗതവും ,ലോക കേരള സഭ മെമ്പര്‍ ഷൈനി കബീര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!