
പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് 2023 ജനുവരി 8-10 തീയതികളില്‍ ഇന്‍ഡോറില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് 2023 ജനുവരി 8-10 തീയതികളില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കും. 1915 ല്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നും മഹാത്മാഗാന്ധി ഇ്ന്ത്യയില്‍ തിരിച്ചെത്തിയ ജനുവരി 9 ന്റെ ഓര്‍മ പുതുക്കുന്ന ദിനമാണിത്.
ഇന്ത്യയുടെ വികസനത്തിന് വിദേശ ഇന്ത്യന്‍ സമൂഹം നല്‍കിയ സംഭാവനകളെ അടയാളപ്പെടുത്തുന്നതിനായി 2003 മുതല്‍ ജനുവരി 9 നാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്.
2003 മുതല്‍ 2015 വരെ എല്ലാ വര്‍ഷവും പ്രവാസി ഭാരതീയ ദിനം ആഘോഷിച്ചിരുന്നു. എന്നാല്‍ 2015 മുതല്‍ ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴുമാണ് പ്രവാസി ഭാരതീയ ദിവസം ആഘോഷിക്കുന്നത്.
പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുവാന്‍ https://pbdindia.gov.in/ എന്ന വെബ്‌സൈറ്റ് പിന്തുടരണം. സൈറ്റ് നിലവില്‍ ഡവലപ് ചെയ്തുവരികയാണ് . താമസിയാതെ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നത്.