Breaking NewsUncategorized
ശൈത്യകാല യാത്രകള്‍ ആസൂത്രണം ചെയ്യുന്നവര്‍ ഫ്ളൂ വാക്സിന്‍ എടുക്കുന്നതാണ് ഉത്തമം
അമാനുല്ല വടക്കാങ്ങര
ദോഹ: ശൈത്യകാല യാത്രകള്‍ ആസൂത്രണം ചെയ്യുന്നവര്‍ ഫ്ളൂ വാക്സിന്‍ എടുക്കുന്നതാണ് ഉത്തമമെന്ന്
ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറും കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. മുന അല്‍ മസ്ലമാനി അഭിപ്രായപ്പെട്ടു. സ്വന്തം ആരോഗ്യത്തിനും പ്രിയപ്പെട്ടവരുടെ ക്ഷേമത്തിനും ഇത് സഹായകരമാകും.
ഇന്‍ഫ്‌ലുവന്‍സ വാക്സിന്‍ വ്യക്തികളെ ഇന്‍ഫ്‌ലുവന്‍സയുടെ ഗുരുതരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കുക മാത്രമല്ല, സമൂഹത്തിലാകെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും വ്യാപകമായ പകര്‍ച്ചവ്യാധികളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇന്‍ഫ്‌ലുവന്‍സയ്ക്കെതിരെ പ്രതിരോധശേഷി ഉണ്ടാക്കാന്‍ സമയമെടുക്കെമെന്നതിനാല്‍ ഫ്ളൂ വാക്സിന്‍ വളരെ ഗുണം ചെയ്യുമെന്ന് അവര്‍ പറഞ്ഞു.