Uncategorized
സാത്തര്‍ റെസ്റ്റോറന്റ് ആദ്യമായി ഖത്തറിലേക്കെത്തുന്നു ; ഉദ്ഘാടനം നാളെ വൈകിട്ട്

സുബൈര്‍ പന്തീരങ്കാവ്
ദോഹ: ഖത്തറിലെ ഭക്ഷണ പ്രിയര്‍ക്ക് പുതുമയുള്ള രസകൂട്ടുമായി സാത്തര്‍ റെസ്റ്റോറന്റ് നാളെ വൈകിട്ട് നാലു മണിക്ക് തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നു. സ്‌പോണ്‍സര്‍ അലി മുഹമ്മദ് എ എം അല്‍സാദാ ഉത്ഘാടനം നിര്‍വഹിക്കും. റമദ സിഗ് നലിനടുത്ത് സല്‍വ റോഡില്‍ ജരീര്‍ ബുക്ക് സ്റ്റോറിന് എതിര്‍വശം സിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപമാണ്
സാത്താര്‍ റെസ്റ്റോറന്റ് ഉത്ഘാടനത്തിനായി ഒരുങ്ങിയിരിക്കുന്നത്.

സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ്, അറബിക് വിഭവങ്ങള്‍, വിവിധ തരം ജൂസുകള്‍, ചായ, സ്‌നാക്‌സ് എന്നിവ സാത്താര്‍ റെസ്റ്റോറന്റില്‍ കൂടുതല്‍ രസം പകരും.
നൂറുപേര്‍ക്കിരിക്കാവുന്ന പാര്‍ട്ടിഹാളും, ഫാമിലി ഡയനിംങ്ങ് ഏരിയയും വിശാലമായ പാര്‍ക്കിംങ്ങ് ഏരിയയും സാത്താര്‍ റെസ്റ്റോറന്റിന്റെ പ്രത്യേകതയാണെന്ന് മാനേജ്‌മെന്റ് പറഞ്ഞു.