Breaking NewsUncategorized
ഖത്തര്‍ ദേശീയ ദിനം : സ്വകാര്യ മേഖലക്ക് ഒരു ദിവസം മാത്രം അവധി
ദോഹ : ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലക്ക് അവധി ഒരു ദിവസം മാത്രമായിരിക്കും.
തൊഴില്‍ നിയമത്തിന് വിധേയമായി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഖത്തര്‍ ദേശീയ ദിന അവധി ഒരു വേതനമുള്ള പ്രവൃത്തി ദിവസമാണെന്ന് തൊഴില്‍ മന്ത്രാലയം ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പ്രഖ്യാപിച്ചു.
ഡിസംബര്‍ 18 തിങ്കളാഴ്ചയായിരിക്കും അവധി.
ദേശീയ ദിന അവധിക്കാലത്ത് തൊഴിലാളിക്ക് ജോലി ആവശ്യമായി വരുന്ന സാഹചര്യത്തില്‍ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (74)ല്‍ പരാമര്‍ശിച്ചിരിക്കുന്ന ഓവര്‍ടൈം സമയവും അവരുടെ അലവന്‍സുകളും സംബന്ധിച്ച വ്യവസ്ഥകള്‍ ബാധകമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.