
ഖത്തറില്‍ ഇന്ന് 6 കോവിഡ് മരണം 645 രോഗികള്‍, 1385 രോഗമുക്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഇന്ന് 6 പേര്‍ കോവിഡ് ബാധിച്ചു. ചികിത്സയിലായിരുന്ന 48,49, 62,63,65,91 വയസ്സുള്ള 6 പേര്‍ മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 489 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 13854 പരിശോധനകളില്‍ 311 യാത്രക്കാരടക്കം 645 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 334 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്.
1385 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 11482 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 648 ആയി. 9 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 269 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.