പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ മൂന്നാമത് ബിസിനസ് ഡെലിഗേറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദോഹ : ഖത്തര്‍ ആസ്ഥാനമായ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് ജനുവരി 4ന് ദുബൈയില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ബിസിനസ് ഡെലിഗേറ്റ് മീറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ രാ അറിയിച്ചു.
ബി.എന്‍.ഐ ഖത്തര്‍ അവന്യൂ പ്രൊഫഷണല്‍ സര്‍വ്വീസുമായി ചേര്‍ന്നാണ് മീറ്റ് സംഘടിപ്പിക്കുന്നത്. ഫ്ളോറ ഇന്‍ ഹോട്ടലില്‍ നടക്കുന്ന മീറ്റില്‍ ഖത്തര്‍,യു.എ.ഇ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ബിസിനസ് സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദഗ്ധരുടെ ക്ലാസുകള്‍ നടക്കും.
സാമ്പത്തിക നിക്ഷേപ മേഖലകളിലെ വിദഗ്ദരുടെ മേല്‍നോട്ടത്തിലായിരിക്കും വിവിധ സെഷനുകളിലെ ക്ലാസുകള്‍. ഖത്തറില്‍ 100 ശതമാനം സ്വതന്ത്യ ഉടമസ്ഥവകാശത്തില്‍ പുതിയ സംരംഭം ആരംഭിക്കുന്നതിനോടൊപ്പം നിലവിലെ സ്ഥാപനങ്ങള്‍ ആ നിലക്ക് മാറ്റിയെടുക്കാനുള്ള നടപടികളെക്കുറിച്ചുള്ള സംശയ നിവാരണത്തിനും സെഷനില്‍ അവസരങ്ങളുണ്ട്.
മീഡിയ വണ്‍ ചാനലാണ് മീറ്റിന്റെ മീഡിയ പാര്‍ട്ണര്‍ . ഇന്റര്‍നാഷണല്‍ മലയാളി ഓണ്‍ ലൈന്‍ ന്യൂ്‌സ് പാര്‍ട്ണറാണ്.
ഡെലിഗേറ്റ്സ് മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.bdmpbg.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.