വേള്‍ഡ് മലയാളി കൗണ്‍സില്‍ വിമന്‍സ് ഫോറവും, യൂത്ത് ഫോറവും ,2024 പരിപാടികള്‍ക്ക് തുടക്കം കുറിച്ചു
ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സിന്റെ വനിതാ ഫോറവും, യുവജന ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന 2024 ലേയ്ക്കുള്ള ഒരുവര്‍ഷത്തെ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം സൈജു കുറുപ്പ് നിര്‍വ്വഹിച്ചു.
ദോഹ സീറോ വണ്‍ മാളിലെ നോവ സിനിമാ ഹാളില്‍ നടന്ന ഉല്‍ഘാട സമ്മേളനത്തില്‍ ഖത്തര്‍ പ്രോവിന്‍സ് പ്രസിഡണ്ട് സുരേഷ് കരിയാട് അദ്ധ്യക്ഷത വഹിച്ചു. സൈജു കുറുപ്പ് മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു.
പ്രവാസികളായ മലയാളി സമൂഹത്തിന്റെ കലാ കായിക സാസ്‌കാരിക രംഗങ്ങളിലെ വളര്‍ച്ചയ്കും അഭിവൃദ്ധിയ്ക്കും വേണ്ടി വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലുതും ശ്ലാഘനീയവുമാണെന്ന് സൈജു കുറുപ്പ് പറഞ്ഞു. മലയാളി കൗണ്‍സിലിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് അടുത്ത ഒരു വര്‍ഷത്തേയ്കുള്ള പരിപാടികള്‍ ചിട്ടപ്പെടുത്തി വര്‍ഷാരംഭത്തില്‍ തന്നെ പ്രഖ്യാപിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് .
വനിത യുവജന ഫോറങ്ങള്‍ സംയുക്തമായി നടത്തിയ ഈ പ്രഖ്യാപനം വലിയ മാതൃകയാണെന്നും, സമൂഹത്തിന് വിലപ്പെട്ട പ്രചോദനമാണെന്നും സൈജു കുറുപ്പ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് ചെയര്‍മാന്‍ വി എസ് നാരായണന്‍,
വിമന്‍സ് ഫോറം പ്രസിഡണ്ട് ഡോ. ഷീല ഫിലിപ്പോസ് , യൂത്ത് ഫോറം പ്രസിഡണ്ട് ഫാസില്‍,എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് വൈസ് ചെയര്‍മാന്‍മാരായ സിയാദ് ഉസ്മാന്‍,സിദ്ധീക്ക് പുറായില്‍,വൈസ് പ്രസിഡണ്ട് വര്‍ഗീസ് വര്‍ഗീസ്, ഗ്‌ളോബല്‍ വിമന്‍സ് ഫോറം വൈസ് പ്രസിഡണ്ട് ഷഹാന അബ്ദുള്‍ഖാദര്‍, യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി വിപിന്‍ പുത്തൂര്‍, എം ഇ ബി എഫ് അംഗം എബ്രഹാം ജോസഫ്,
ജോയിന്റ് സെക്രട്ടറിമാരായ ലിജി, സെനിത്ത്,എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സിനിമാ താരം സൈജു കുറുപ്പിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സിന്റെ സ്‌നേഹോപഹാരം ചെയര്‍മാന്‍ വി എസ് നാരായണന്‍, പ്രസിഡണ്ട് സുരേഷ് കരിയാട്, വിമന്‍സ് ഫോറം പ്രസിഡണ്ട് ഡോ. ഷീല ഫിലിപ്പോസ് എന്നിവര്‍ ചേര്‍ന്ന് ചടങ്ങില്‍ വച്ച് സമ്മാനിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി കാജള്‍ മൂസ്സ സ്വാഗതവും വിമന്‍സ് ഫോറം ജനറല്‍ സെക്രട്ടറി സിമി ഷെമീര്‍ നന്ദിയും പറഞ്ഞു.