ഖത്തര്‍ കെഎംസിസി തളിക്കുളം പഞ്ചായത്ത് കമ്മറ്റി നിലവില്‍ വന്നു

ദോഹ. ഖത്തര്‍ കെഎംസിസി തളിക്കുളം പഞ്ചായത്ത് കമ്മറ്റി നിലവില്‍ വന്നു. മുഹ്‌സിന്‍ തളിക്കുളം (പ്രസിഡണ്ട്), ദില്‍ഷാദ് പി.എ (ജ. സെക്രട്ടറി)
റെഷിന്‍ പുതിയ വീട്ടില്‍ (ട്രഷറര്‍) , ഷാജു തളിക്കുളം, സിദ്ദിഖ് പി.എം (വൈസ് പ്രസിഡന്റുമാര്‍) നിസാമുദ്ദീന്‍ എ.എസ്, സുബീഷ് മുഹമ്മദ് (ജോ. സെക്രട്ടറിമാര്‍) :-
എന്നിവരാണ് ഭാരവാഹികള്‍
നാട്ടിക മണ്ഡലം പ്രസിഡന്റ് ബദറുദ്ദീന്‍ വി.എം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി ട്രഷറര്‍ പി എസ് എം ഹുസ്സയിന്‍ യോഗം ഉത്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് എന്‍ ടി നാസ്സര്‍ പുതിയ അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി.
പഞ്ചായത്ത് കമ്മറ്റിയുടെ പ്രഖ്യാപനത്തിന് മണ്ഡലം ജനറല്‍ സെക്രട്ടറി നാസ്സര്‍ പി.എ നേതൃത്വം നല്‍കി.
പുതിയ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളെ നാട്ടിക മണ്ഡലം കോര്‍ഡിനേറ്റര്‍ ശംസുദ്ദീന്‍ വൈക്കോച്ചിറ സദസ്സിന് പരിചയപ്പെടുത്തി.
എ.വി.എ ബക്കര്‍ ഹാജി മുഖ്യ പ്രഭാഷണം നടത്തി.എന്‍.ടി നാസ്സര്‍ ്, അബൂബക്കര്‍ അല്‍ ഖാസിമി, പി.വി ഹംസക്കുട്ടി, നസീര്‍ അഹമ്മദ്, മുഹമ്മദ് പി.കെ, മുഹ്‌സിന്‍ തങ്ങള്‍, ഹനീഫ വി.എസ്, മുഹ്‌സിന്‍ തളിക്കുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ജനറല്‍ സെക്രട്ടറി നാസ്സര്‍ നാട്ടിക സ്വാഗതവും ഷാജു തളിക്കുളം നന്ദിയും പറഞ്ഞു.