Uncategorized

കെ.എം.സി.സി. ഖത്തര്‍ ‘സിഗ്‌നേച്ചര്‍’ ലീഡര്‍ഷിപ്പ് ക്യാമ്പ് സമാപിച്ചു

ദോഹ: കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ‘സിഗ്‌നേച്ചര്‍’ ലീഡര്‍ഷിപ്പ് ക്യാമ്പ് സമാപിച്ചു. വക്ര അല്‍ മിഷാഫിലെ പോഡാര്‍ പേള്‍ സ്‌ക്കൂളില്‍ നടന്ന ക്യാമ്പില്‍ സംസ്ഥാന കൗണ്‍സിലര്‍മാര്‍, ജില്ലാ ഭാരവാഹികള്‍, മണ്ഡലം, സംസ്ഥാന വിംഗുകളുടെ പ്രധാന ഭാരവാഹികള്‍ എന്നിവരായിരുന്നു പ്രതിനിധികളായി സംബന്ധിച്ചത്.

ഉദ്ഘാടന സെഷനില്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ആക്ടിംഗ് ചെയര്‍മാന്‍ എസ്.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി അംഗം സൈനുല്‍ ആബിദീന്‍ സഫാരി ആശംസ നേര്‍ന്നു. ഇസ്മായില്‍ ഹുദവി ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറര്‍ പി.എസ്.എം. ഹുസൈന്‍ നന്ദിയും പറഞ്ഞു.

മാതൃകയും കാഴ്ചപ്പാടുമുള്ള നേതൃത്വം, നവയുഗത്തില്‍ നേതൃത്വത്തെ മികവുറ്റതാക്കുക, പാര്‍ട്ടി പാരമ്പര്യം വര്‍ത്തമാനം എന്നിങ്ങനെ വിവിധ സെഷനുകളില്‍ ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍, ഡോ. ഇസ്മായില്‍ മരിതേരി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. സൈതലവി എന്നിവര്‍ പ്രതിനിധികളുമായി സംവദിച്ചു. ക്യാമ്പ് സമാപനത്തോടനുബന്ധിച്ച് നടന്ന ഗസല്‍ ഇവന്റില്‍ പ്രശസ്ത ഗായകന്‍ ശമീര്‍ ചാവക്കാടും സംഘവും അവതരിപ്പിച്ച ഗസല്‍ മഴ നവ്യാനുഭവം തീര്‍ത്തു.

സംസ്ഥാന ഭാരവാഹികളായ അന്‍വര്‍ ബാബു വടകര, റഹീം പാക്കഞ്ഞി, ടി.ടി.കെ ബഷീര്‍, സിദ്ദീഖ് വാഴക്കാട്, അബൂബക്കര്‍ പുതുക്കുടി, അജ്മല്‍ നബീല്‍, അശ്‌റഫ് ആറളം, താഹിര്‍ താഹാ കുട്ടി, വി.ടി.എം. സ്വാദിഖ്, സല്‍മാന്‍ എളയടം, ഷമീര്‍ പട്ടാമ്പി, ഫൈസല്‍ മാസ്റ്റര്‍ കേളോത്ത്, ശംസുദ്ദീന്‍ വാണിമേല്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രസീഡിയം നിയന്ത്രിച്ചു.

Related Articles

Back to top button
error: Content is protected !!