Breaking News
അംബാസഡറുമായുള്ള പ്രതിമാസ കൂടിക്കാഴ്ച ഫെബ്രുവരി 29 വ്യാഴാഴ്ച
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ അടിയന്തര കോണ്‍സുലറും അനുബന്ധ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി അംബാസഡറുമായുള്ള പ്രതിമാസ കൂടിക്കാഴ്ച ഫെബ്രുവരി 29 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ നടക്കും. ഇന്ത്യന്‍ അംബാസിഡര്‍ വിപുലും എംബസി ഉദ്യോഗസ്ഥരും നേതൃത്വം നല്‍കും.
രണ്ട് മണി മുതല്‍ 3 മണി വരെ രജിസ്‌ട്രേനും മൂന്ന് മണി മുതല്‍ 5 മണി വരെ നേരിട്ടെത്തുകയും ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 55097295 എന്ന നമ്പറിലോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടാം.