‘ഖുര്‍ആന്‍ മുസാബഖ’ക്ക് തുടക്കമായി
ദോഹ. വെളിച്ചം അഞ്ചാം മഹാ സംഗമത്തോട് അനുബന്ധമായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ മുസാബഖക്ക് തുടക്കമായി. സര്‍പ്രൈസ് ഗിഫ്റ്റുകളും, സ്വര്‍ണ നാണയങ്ങളുമായി കൈ നിറയെ സമ്മാനങ്ങളാണ് 50 ദിന ക്വിസ് മത്സരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഖത്തറിലുള്ള, 15 വയസ്സില്‍ കവിയാത്ത കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി രണ്ടു കാറ്റഗറികളിലായിട്ടാണ് മുസാബഖ നടത്തുക. ദിവസം രണ്ട് ചോദ്യങ്ങള്‍ വീതം, 50 ദിവസം കൊണ്ട് 100 ചോദ്യങ്ങള്‍ പൂര്‍ത്തിയാക്കും.
എല്ലാദിവസവും ശരിയുത്തരം അയച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെ 10 വീതം പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് ശേഷം സംഗമ വേദിയില്‍ ഗ്രാന്‍ഡ് ഫിനാലെ മത്സരത്തില്‍ മാറ്റുരയ്ക്കാം.
ഫൈനല്‍ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ്ഏര്പ്പെടുത്തിയിരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.
ലളിതമായ പ്രാഥമിക മത്സരങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലാണ്. എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്ക് വെളിച്ചം സോഷ്യല്‍ മീഡിയ പേജുകളില്‍ ചോദ്യങ്ങളും, ഉത്തരങ്ങള്‍ നല്കുവാനുള്ള ലിങ്കും ലഭ്യമാകും. അന്നേ ദിവസം രാത്രി 10 മണി വരെ ഉത്തരങ്ങള്‍ സബ്മിറ്റ് ചെയ്യാം.
ദിനേനയുള്ള വിജയികളെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും സംഘാടകര്‍ വിശദീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് +974-55443131 എന്ന വാട്സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടാം.