ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ മാനേജേര്‍സ് അസോസിയേഷന്‍
ദോഹ. ത്തറിലെ ഇന്ത്യന്‍ കൂട്ടായ്മയുടെ ഫുട്‌ബോള്‍ ഉന്നമനത്തിനും,കളിക്കാരുടെ അഭിവൃദ്ധിക്കും വേണ്ടി ഖത്തറിലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുക്കളെ ഏകീകരിച്ച്
ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ മാനേജേര്‍സ് അസോസിയേഷന്‍ നിലവില്‍ വന്നു.മിഡ്മാക് സ്‌പോര്‍ട്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഖത്തറിലെ പ്രമുഖ 16 ക്ലബ്ബുകളുടെ പ്രതിനിധികള്‍ ചേര്‍ന്നാണ് സംഘടനയ്ക്ക് രൂപം നല്‍കിയത്.
സംഘടനയുടെ അഡൈ്വസര്‍ ബോര്‍ഡില്‍ അബ്ബാസ്, അഷറഫ് എന്നിവരും, പ്രസിഡന്റ് ആയി ഷംസീറിനെയും, ജനറല്‍ സെക്രട്ടറി ആയി രതീഷിനെയും, വൈസ് പ്രസിഡന്റ് ആയി അനസിനെയും, ട്രഷറര്‍ ആയി ഇഷാഖിനെയും , ജോയിന്റ് സെക്രട്ടറി ആയി സലിമിനെയും യോഗം തിരഞ്ഞെടുത്തു.
ഖത്തറിലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ ഏകീകരിക്കുക, കളിക്കാരും ക്ലബ്ബുകളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക,മെച്ചപ്പെട്ട സംഘടന മികവോടെ കൂടുതല്‍ സെവന്‍സ്, ലെവന്‍സ് ടൂര്‍ണമെന്റുകള്‍ നടത്തുക എന്നിവയാണ് അസോസിയേഷന്റെ ലക്ഷ്യം .വരും ദിവസങ്ങളില്‍ കൂടുതല്‍ ക്ലബ്ബുകള്‍ സംഘടനയുടെ ഭാഗമായി മാറുമെന്നും സംഘാടകര്‍ അറിയിച്ചു.