Uncategorized

മലപ്പുറം ജില്ലക്കാരായ സീനിയര്‍ ഖത്തര്‍ പ്രവാസികളെ ആദരിക്കുന്നു

ദോഹ. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രവാസി പൊതു കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം – ഡോം ഖത്തര്‍, മലപ്പുറം ജില്ലാ പിറവി ദിനത്തോട് ബന്ധപ്പെട്ട് ജൂണ്‍ 18 ന് ഐസിസി അശോക ഹാളില്‍ വെച്ച് നടത്തുന്ന മല്‍ഹാര്‍ – മലപ്പുറം ഹാര്‍മണി 2024 കലാ സാസ്‌കാരിക സംഗമത്തില്‍ ഖത്തറില്‍ ഏറ്റവും കൂടുതല്‍ കാലയളവ് പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലക്കാരായ പ്രവാസികളെ ആദരിക്കുന്നു. 42 വര്‍ഷത്തിലധികം ഖത്തറില്‍ പൂര്‍ത്തീകരിച്ചവര്‍ക്ക്
അപേക്ഷിക്കാം.

അപേക്ഷകളില്‍ നിന്നും എറ്റവും അനുയോജ്യരായവരെ ഡോം തെരഞ്ഞെടുക്കും.

താങ്കളുടെ അറിവിലുള്ള (പഞ്ചായത്തിലുള്ള ) ആളുകളെ കണ്ടെത്തി താഴെ കൊടുക്കുന്ന ഗൂഗിള്‍ ഫോം ഉപയോഗിച്ച് അപേക്ഷ ജൂണ്‍ 15 നു മുന്‍പായി സമര്‍പ്പിക്കാന്‍ അപേക്ഷിക്കുന്നു.

https://forms.gle/TWUfNnmCXVCmUJbS9

Related Articles

Back to top button
error: Content is protected !!