Local News

വി.മുഹമ്മദ്അലിക്ക് യാത്രയപ്പ് നല്‍കി

ദോഹ : പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിച്ചു പോവുന്ന ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസിയായിരുന്ന കുററ്യാടി സ്വദേശിയും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി. ഖത്തര്‍) അബു ഹമൂര്‍ യൂണിറ്റ് പ്രസിഡന്റുമായിരുന്ന വി. മുഹമ്മദ് അലിക്ക് സഹപ്രവര്‍ത്തകര്‍ ഊഷ്മളമായ യാത്രയപ്പ് നല്‍കി. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ജീവനക്കാരനായിരുന്നു മുഹമ്മദ് അലി.

മജീദ് അലിയുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയില്‍ യൂണിറ്റ് ആക്ടിങ് പ്രസിഡന്റ് നസീര്‍ ഹനീഫ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സത്താര്‍, മജീദ് അലി, ഉമ്മര്‍ കെ, ഫഹദ് അബ്ദുല്‍ മജീദ്, മൊയ്തു കേളോത്ത്, അബ്ദുല്‍ ജലീല്‍ എം.എം. എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം റയ്യാന്‍ സോണല്‍ ആക്ടിങ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം കൈമാറി. ഉമ്മര്‍ കെ സ്വാഗതവും, സുഹൈല്‍ ചേരട നന്ദിയും പറഞ്ഞു. മുഹമ്മദ് അലി യാത്ര ചോദിച്ചു.

Related Articles

Back to top button
error: Content is protected !!