Local News

മതപരമായ പ്രാധാന്യത്തിനപ്പുറം തൊഴില്‍ വൈജ്ഞാനിക നയതന്ത്ര ബന്ധങ്ങള്‍ക്കും അറബി ഭാഷ പ്രസക്തം : മുഹമ്മദ് ഖുതുബ്

ദോഹ. മതപരവും സാംസ്‌കാരികവുമായ പ്രാധാന്യത്തിനപ്പുറം തൊഴില്‍ വൈജ്ഞാനിക നയതന്ത്ര ബന്ധങ്ങള്‍ക്കും അറബി ഭാഷ പ്രസക്തമാണെന്ന് പ്രമുഖ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനും സംരംഭകനുമായ മുഹമ്മദ് ഖുതുബ് അഭിപ്രായപ്പെട്ടു.
മമ്പാട് എംഇഎസ് കോളേജിലെ അറബി ഭാഷാ വിദ്യാര്‍ത്ഥികളെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖുര്‍ആന്‍ സംരക്ഷിക്കപ്പെടുന്നത് പോലെ അറബി ഭാഷയും ലോകത്ത് നില നില്‍ക്കും.
ലോക ഭാഷകളില്‍ ഏറ്റവും അധികം വാക്കുകള്‍ (16 മില്യണ്‍) സംഭാവന ചെയ്തത് അറബി ഭാഷയാണ്. ഏറ്റവും പഴക്കമുള്ളതും എന്നാല്‍ ഇന്നും ഉപയോഗത്തിലുള്ളതുമായ സജീവമായ ഭാഷയാണ് അറബി, അദ്ദേഹം പറഞ്ഞു. അതേ
അറബ് ലോകവുമായി വാണിജ്യ വ്യാപാര ബന്ധങ്ങള്‍, തൊഴില്‍ വൈജ്ഞാനിക മേഖലകളില്‍ സമ്പര്‍ക്കം ആഗ്രഹിക്കുന്നുവെങ്കില്‍ ഇംഗ്ലീഷ് ഭാഷയോടൊപ്പം അറബി ഭാഷയും അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോളേജ് അറബി വകുപ്പ് മേധാവി ഡോ. എം.കെ. സാബിഖ് അധ്യക്ഷത വഹിച്ചു.

Related Articles

Back to top button
error: Content is protected !!