സുപ്രീം ജുഡീഷ്യറി കൗണ്‍സിലിന്റെ ഓണ്‍ ലൈന്‍ വാഹന ലേലം ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ: സുപ്രീം ജുഡീഷ്യറി കൗണ്‍സിലിന്റെ ‘കോര്‍ട്ട് മസാദത്ത്’ അപ്‌ളിക്കേഷന്‍ വഴി 107 കാറുകളുടെ ഓണ്‍ലൈന്‍ ലേലം ഇന്ന് ദോഹ സമയം വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെ നടക്കും.
ബിഎംഡബ്ല്യു, ടൊയോട്ട, നിസ്സാന്‍, മിത്സുബിഷി, ഹോണ്ട, ഫോര്‍ഡ്, ഹ്യൂണ്ടായ്, കിയ തുടങ്ങിയ നിരവധി ബ്രാന്‍ഡുകളാണ് ലേലത്തിലുള്ളത്. 500 റിയാല്‍ മുതല്‍ 95,000 റിയാല്‍ വരെയുള്ള വാഹനങ്ങള്‍ ലേലത്തില്‍ ഉള്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു.
പങ്കെടുക്കുന്നവര്‍ ജുഡീഷ്യറി കൗണ്‍സിലിന്റെ ലേല ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും 5,000 റിയാല്‍ സെക്യൂരിറ്റിയായി നിക്ഷേപിക്കുകയും വേണം. ഏറ്റവും കുറഞ്ഞ ബിഡ് ഇന്‍ക്രിമെന്റ് 500 റിയാലാണ്.
എല്ലാ ലേലങ്ങളും ആപ്പ് വഴിയാണ് നടത്തുന്നതെന്ന് ലേല നിബന്ധനകള്‍ അനുശാസിക്കുന്നു, അക്കൗണ്ട് അംഗീകാരത്തിന് 24 മണിക്കൂര്‍ വരെ സമയമെടുക്കും.
ലേലത്തില്‍ വിജയിക്കുന്നവര്‍ക്ക് ആപ്പ് വഴിയാണ് പേയ്മെന്റ് പൂര്‍ത്തിയാക്കേണ്ടത്.
വാഹനങ്ങള്‍ക്ക് പുറമെ, ‘കോര്‍ട്ട് മസാദത്ത്’ ആപ്പ് ഓണ്‍ലൈന്‍ ലേലത്തിനായി ആഡംബര വസ്തുക്കള്‍, ഖത്തരി ലൈസന്‍സ് പ്ലേറ്റുകള്‍, പ്രോപ്പര്‍ട്ടികള്‍, ജംഗമ വസ്തുക്കള്‍, ഉപകരണങ്ങള്‍, മറൈന്‍ ഉപകരണങ്ങള്‍, ക്ലാസിക് കാറുകള്‍ എന്നിവയും ലഭ്യമാണ്.ഈ ഇനങ്ങളുടെ നിര്‍ദ്ദിഷ്ട വിലകളും ലേല തീയതികളും ആപ്പില്‍ പ്രഖ്യാപിക്കും.