ടാക് ഖത്തര്‍ വാര്‍ഷിക ദിനം – കലാസമര്‍പ്പണ്‍ 2025 – ഒന്നാം ഘട്ടം ആഘോഷിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ ആര്‍ട്ട് സെന്ററായ ടാക് ഖത്തര്‍ കലാസമര്‍പ്പണ്‍ 2025 എന്ന പേരില്‍ നടത്തുന്ന വാര്‍ഷികാഘോഷങ്ങളുടെ ഒന്നാം ഘട്ടം, അബുഹമൂര്‍ ഐസിസി ആശോകഹാളില്‍് വിപുലമായ രീതിയില്‍ ആഘോഷിച്ചു.
അക്കാദമിയുടെ മുന്നോട്ടുള്ള പ്രയാണത്തിലെ ഒരു സുപ്രധാനമായ നാഴികകല്ലായി മാറിയ, വര്‍ണ്ണശബളവും പ്രൗഡഗംഭീരവുമായ ആഘോഷരാവ്, ടാക് വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയ നൃത്ത രംഗപ്രവേശവും ടാക് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്നുള്ള മറ്റ് വിവിധ കലാപരിപാടികള്‍, ഇന്‍സ്ട്രുമെന്റ്-ചെണ്ട ഫ്യൂഷന്‍ എന്നിവക്കൊപ്പം ഏകദേശം അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന നയനാനന്ദകരമായ പ്രകടനങ്ങള്‍ക്കാണ് പ്രൗഢ സദസ്സ് സാക്ഷ്യം വഹിച്ചത്.
ടാക് എംഡി . പി മൊഹ്‌സിന്‍ അദ്ധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങില്‍ എം ഇ എസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഹമീദാ ഖാദര്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ സ്‌പോര്‍ട്ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ.പി. അബ്ദുര്‍ റഹിമാന്‍, തൃശൂര്‍ ജില്ലാ സൗഹൃദവേദി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ഐ സി സി ഹെഡ് ഓഫ് കള്‍ച്ചറല്‍ ആക്ടിവിറ്റി നന്ദിനി അബ്ബഗൗനി, ടി ജെ എസ് വി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ വി എസ് നാരായണന്‍, ബലദന പ്രതിനിധി ഷെഹിം, വേദിയുടെയും ടാക്കിന്റെയും മനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
കലാസമര്‍പ്പണ്‍ 2025 ന്റെ ആദ്യഘട്ടം വന്‍ വിജയമായതിനെ തുടര്‍ന്ന്, ഇന്ത്യയില്‍ നിന്നുള്ള സെലിബ്രിറ്റികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് രണ്ടാം ഘട്ടം ഒരു മെഗാ പരിപാടിയായി മെയ് രണ്ടിന് ആഘോഷിക്കുവാന്‍ തീരുമാനിച്ചതായി സംഘാടകര്‍ അറിയിച്ചു. ദേശഭാഷാ വ്യത്യാസമില്ലാതെ എല്ലാ കലാ സ്‌നേഹികള്‍ക്കും വിവിധ കലകളിലെ വിദഗ്ദ്ധപരിശീലനം ടാക്ക് ഖത്തര്‍ ലഭ്യമാക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ടാക്ക് ഡയറക്ടര്‍ ജ്രയാനന്ദന്‍ നന്ദി പറഞ്ഞു