എല്ലാവര്ക്കും ആരോഗ്യം’ എന്ന ദേശീയ ആരോഗ്യ തന്ത്രം 2024- 2030 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ദോഹ: എല്ലാവര്ക്കും ആരോഗ്യം’ എന്ന ദേശീയ ആരോഗ്യ തന്ത്രം (2024-2030) പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി ഉദ്ഘാടനം ചെയ്തു
ഉദ്ഘാടന ചടങ്ങില്‍ പൊതുജനാരോഗ്യ മന്ത്രി ഡോ ഹനാന് മുഹമ്മദ് അല്‍ കുവാരി, നിരവധി മന്ത്രിമാര്‍, ആരോഗ്യ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പങ്കാളികള്‍ എന്നിവര്‍ പങ്കെടുത്തു.
ദേശീയ ആരോഗ്യ തന്ത്രം (2024-2030) ഒരു സംയോജിതവും വഴക്കമുള്ളതുമായ ആരോഗ്യ സംവിധാനത്തിലൂടെ സുസ്ഥിരതയും കാര്യക്ഷമതയും കൈവരിക്കുന്നതിനൊപ്പം സേവന വ്യവസ്ഥയിലെ മികവിലൂടെ ഖത്തറിലെ ജനസംഖ്യയുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു.
ജനസംഖ്യയുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തല്‍, സേവന വിതരണത്തിലും രോഗികളുടെ അനുഭവത്തിലും മികവ്, ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയും പ്രതിരോധശേഷിയും എന്നീ മൂന്ന് മുന്‍ഗണനാ മേഖലകളാണ് നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജി പരിഗണിക്കുന്നത്.