2024 ന്റെ രണ്ടാം പാദത്തില്‍ ലേബര്‍ ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്മെന്റിന് ലഭിച്ചത് 99,458 അപേക്ഷകള്‍
ദോഹ: തൊഴില്‍ മന്ത്രാലയത്തിന്റെ 2024 രണ്ടാം പാദത്തിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം ലേബര്‍ ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്മെന്റിന് ഏകദേശം 99,458 അപേക്ഷകള്‍ ലഭിച്ചു, ഇതില്‍ പുതിയ റിക്രൂട്ട്മെന്റിന് 15,969, ജനറല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് 66,898 കുടുംബ സ്‌പോണ്‍സര്‍ഷിപ്പ് / ജിസിസി പൗരന്മാര്‍ / നിക്ഷേപകര്‍ / പ്രോപ്പര്‍ട്ടി ഉടമസ്ഥതയുടെ ഗുണഭോക്താക്കള്‍ തുടങ്ങി പ്രത്യേക വര്‍ക്ക് പെര്‍മിറ്റുകള്‍ക്കുള്ള 2,804 അപേക്ഷകള്‍) എന്നിവ ഉള്‍പ്പെടുന്നു.
തൊഴില്‍ പരിഷ്‌കരണത്തിനുള്ള അപേക്ഷകളുടെ ആകെ എണ്ണം 13,787 ആയി.
തൊഴില്‍ പരാതികളുമായി ബന്ധപ്പെട്ട്, തൊഴില്‍ തര്‍ക്ക വകുപ്പിന് 6,849 പരാതികള്‍ ലഭിച്ചതായും അതില്‍ 2,228 എണ്ണം തീര്‍പ്പാക്കിയതായും സ്റ്റാറ്റിസ്റ്റിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. തൊഴില്‍ തര്‍ക്ക വകുപ്പിന് 345 പൊതു റിപ്പോര്‍ട്ടുകളും ലഭിച്ചു, അവയെല്ലാം പരിഹരിച്ചു.