Local News
അല്‍ ഫുര്‍ഖാന്‍ പരീക്ഷ മഅമൂറ ഏരിയ മൊഡ്യൂള്‍ പ്രകാശനം ചെയ്തു
ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്യു.എച്ച്.എല്‍.എസ് വിങ് സംഘടിപ്പിക്കുന്ന അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ മഅമൂറ ഏരിയ മൊഡ്യൂള്‍ പ്രകാശനം ഏരിയ സെക്രട്ടറി അന്‍സീര്‍ കൊയിലാണ്ടി അജ്മല്‍ സാഹിബിന് കോപ്പി നല്‍കി നിര്‍വ്വഹിച്ചു.
ക്യു. എച്ച്.എല്‍ എസ് കണ്‍വീനര്‍ മുഹമ്മദ് അബ്ദുല്‍ അസീസ്, ക്യു.കെ.ഐ.സി സെക്രട്ടറി സ്വലാഹുദ്ധീന്‍ സ്വലാഹി, ട്രഷറര്‍ മുഹമ്മദലി മൂടാടി , സില്‍ഷാന്‍, ശബീറലി എന്നിവര്‍ സംബന്ധിച്ചു. മൊഡ്യൂള്‍ ആവശ്യമുള്ളവര്‍ക്ക് 60004485/33076121 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്