Uncategorized

ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024 ടിക്കറ്റുകള്‍ നവംബര്‍ 21 വ്യാഴാഴ്ച മുതല്‍

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024 ന്റെ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ നവംബര്‍ 21 വ്യാഴാഴ്ച മുതല്‍ ലഭ്യമാകുമെന്ന് പ്രാദേശിക സംഘാടക സമിതി അറിയിച്ചു. വിസ കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ 14 വ്യാഴാഴ്ച മുതല്‍ പ്രീ-സെയില്‍ കാലയളവിലേക്ക് എക്‌സ്‌ക്ലൂസീവ് ആക്‌സസ് ലഭിക്കും.
ടൂര്‍ണമെന്റില്‍ ലോകമെമ്പാടുമുള്ള കോണ്ടിനെന്റല്‍ ക്ലബ് ടീമുകള്‍ ഡിസംബര്‍ 11 മുതല്‍ 18 വരെ മൂന്ന് കിരീടങ്ങള്‍ക്കായി മത്സരിക്കും. ഡിസംബര്‍ 11ന് അമേരിക്കയിലെ ഫിഫ ഡെര്‍ബി, ഡിസംബര്‍ 14ന് ഫിഫ ചലഞ്ചര്‍ കപ്പ് ഖത്തര്‍ 2024, ഡിസംബര്‍ 18ന് ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നിവയാണ് അവ.

ചരിത്രപ്രസിദ്ധമായ ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 ഫൈനലിന്റെ രണ്ട് വര്‍ഷം തികയുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫൈനല്‍ മത്സരത്തിന് മുമ്പ് സ്റ്റേഡിയം 974 രണ്ട് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും.

സ്‌പെയിനില്‍ നിന്നുള്ള നിലവിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഹോള്‍ഡര്‍, റയല്‍ മാഡ്രിഡ് , ഈജിപ്ഷ്യന്‍ ടീമും കാഫ് ചാമ്പ്യന്‍സ് ലീഗ് 2024 വിജയികളുമായ അല്‍ അഹ് ലി , മെക്‌സിക്കന്‍ ജേതാക്കളും കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പ് 2024 ലെ വിജയിളുമായ സിഎഫ് പച്ചൂക്ക, കോപ്പ ലിബര്‍ട്ടഡോര്‍സ് 2024-ന്റെ വിജയികള്‍ എന്നിവരാണ് പങ്കെടുക്കുന്ന ടീമുകള്‍

ഒരാള്‍ക്ക് ആറ് ടിക്കറ്റ് വരെ വാങ്ങാം. ഒരു ഔദ്യോഗിക റീസെയില്‍ പ്ലാറ്റ്‌ഫോം പിന്നീടുള്ള ഘട്ടത്തില്‍ ലഭ്യമാകും. ഫിഫയുടെ ഔദ്യോഗിക ടിക്കറ്റിംഗ് പ്ലാറ്റ്ഫോം വഴി വാങ്ങുന്ന ടിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് സംഘാടകര്‍ വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!