
ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷം നട്ട് സൗഹൃദവേദിയും
അമാനുല്ല വടക്കാങ്ങര
ദോഹ. ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷം നട്ട് സൗഹൃദവേദിയും.
ലോക പരിസ്ഥിതി ദിനത്തില്‍ നാട്ടില്‍ നിന്നെത്തിച്ച അല്‍ഫോന്‍സാ മാമ്പഴ തൈ നട്ട് തൃശ്ശൂര്‍ ആര്‍ട്ട് സെന്റെറിനൊപ്പം തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയും ലോകത്തിനൊപ്പം ചേര്‍ന്ന് നിന്നു.
തൃശ്ശൂര്‍ ജില്ലാ സൗഹൃദ പ്രസിഡന്റ് മുഹമ്മദ് മുസ്തഫയും , തൃശ്ശൂര്‍ ആര്‍ട്ട് സെന്റര്‍ മാനേജിങ് ഡയറക്ടര്‍ പി മുഹ്സിനും ചേര്‍ന്നാണ് തൈ നട്ടത്.
പരിസ്ഥിതി ദിന സന്ദേശത്തിന്റെ ഭാഗമായി, 2019 ല്‍ ഖത്തര്‍ തുടക്കം കുറിച്ച ലോക കപ്പിന് മുമ്പ് പത്ത് ലക്ഷം വൃക്ഷ തൈ പദ്ധതിയില്‍ പങ്കാളികളായിയി കഴിയാവുന്നവരെല്ലാം അവനവന്റെ ഭവനങ്ങളിലായി ആവുന്ന തൈകള്‍ നടുവാന്‍ എല്ലാ വേദി അംഗങ്ങളോടും പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.
ജനറല്‍ സെക്രട്ടറി ശ്രി ശ്രീനിവാസന്, ട്രീഷറര്‍ തോമസ്, സെക്രട്ടറി വിഷ്ണു, കുടുംബ സുരക്ഷാ വൈസ് ചെയര്മാന് ജയന്, കണ്‍വീനര്‍ അബ്ദുള്‍ റസാഖ്, ഹെല്പ് ഡെസ്ക് വൈസ് ചെയര്മാന് ആരിഫ്,കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ ഷാജു പൊക്കാലത്ത്, എക്സിക്യൂട്ടീവ് അംഗം സുധീര്‍ എന്നിവര്‍ക്കൊപ്പം തൃശ്ശൂര്‍ ആര്‍ട്ട് സെന്റര്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പരിസ്ഥിതി ദിനാചരണത്തില്‍ പങ്ക് ചേര്‍ന്നു.