സഫാരി വിന്‍ 3 എം.ജി കാര്‍ മെഗാ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് വിജയിയെ തെരെഞ്ഞെടുത്തു
ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ബിര്‍ക്കത്ത് അല്‍ അവാമിലെ പുതിയ ശാഖയുടെ ഉത്ഘാടനത്തിനോടനുബന്ധിച്ച് അവതരിപ്പിച്ച സഫാരി വിന്‍ 3 എം.ജി. ഇസഡ് എസ് 2024 കാര്‍ മെഗാ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് വിജയിക്ക് ഒന്നാം സമ്മാനമായ എംജി കാര്‍ കൈമാറി. നവംബര്‍ 23 ന് ബിര്‍ക്കത് അല്‍ അവാമിറിലെ സഫാരി ഹൈപ്പര്‍മാര്‍റ്റില്‍ വൈകീട്ട് 5 മണിക്ക് നടന്ന ചടങ്ങില്‍ സഫാരി മാനേജ്‌മെന്റ് പ്രതിനിധികള്‍ വിജയിയായ സഫ്‌വാന്‍ കെ.പി. (കൂപ്പണ്‍ നമ്പര്‍ – ട07100007110) ന് എം.ജി. ഇസഡ് എസ് 2024 കാറിന്റെ താക്കോല്‍ കൈമാറി.
മൂന്ന് നറുക്കെടുപ്പുകളില്‍ ഒരോ നറുക്കെടുപ്പിലും ഒരോ എംജി കാറുകള്‍ സമ്മാനമായി നല്‍കുന്ന ഈ പ്രമോഷന്‍ ആദ്യ നറുക്കെടുപ്പ് 14 നവംബര്‍ 2024 ന് സഫാരി ബിര്‍ക്കത്ത് അല്‍ അവാമിര്‍ ഔട്‌ലെറ്റില്‍ വെച്ചാണ് നടന്നത്.
ഈ പ്രമോഷന്റെ രണ്ടാം നറുക്കെടുപ്പ് 16 ഡിസംബര്‍ 2024 നും മൂന്നാം നറുക്കെടുപ്പ് 14 ജനുവരി 2025 നും സഫാരി ബിര്‍ക്കത്ത് അല്‍ അവാമിര്‍ ഔട്‌ലെറ്റില്‍ വെച്ച് നടക്കും.
ബിര്‍ക്കത്ത് അല്‍ അവാമിറിലെ പുതിയ സഫാരി ഔട്‌ലെറ്റിന്റെ ഉത്ഘാടനത്തിനോടനുബന്ധിച്ച് ഒരു ലക്ഷം ഖത്തറി റിയാല്‍ കാഷ് സമ്മാനം നല്‍കിക്കൊണ്ട് സഫാരി വിന്‍ 100,000 കാഷ് പ്രൈസും സഫാരി അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്രമോഷന്‍ നറുക്കെടുപ്പ് 31 ഡിസംബര്‍ 2024 ന് സഫാരി ബിര്‍ക്കത്ത് അല്‍ അവാമിര്‍ ഔട്‌ലെറ്റില്‍ വെച്ച് നടക്കും.