Local News
ഫണ്‍ ഡേ ക്ലബ് മെയിഡ് ഫോര്‍ ഈച്ച് അദര്‍ സീസണ്‍ രണ്ട് ഇന്ന്
ദോഹ. ഖത്തറിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കപ്പിള്‍സ് ഷോ ആയ ഫണ്‍ ഡേ ക്ലബ് മെയിഡ് ഫോര്‍ ഈച്ച് അദര്‍ സീസണ്‍ രണ്ട് ഇന്ന് വൈകുന്നേരം 6 മണിക്ക് പൊഡാര്‍ പേള്‍ സ്‌കൂള്‍ അല്‍ മെഷാഫ് കാമ്പസില്‍ നടക്കും.
ദമ്പതികള്‍ താരങ്ങളാകുന്ന , ഫാഷനും , കലയും , സ്നേഹവും , കുടുംബ ബന്ധങ്ങളും ഒക്കെ ആഘോഷിക്കുന്ന പരിപാടിയാണിത്.
മലയാളത്തിലെ പുതുമുഖ നായിക അഥിതി രവി ആദ്യമായി ഖത്തറിലേക്കെത്തുന്നു എന്ന പ്രത്യേകതയും ഈ പ്രോഗ്രാമിനുണ്ട്.
ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ നിന്ന് തിരഞ്ഞെടുത്ത ഒമ്പതു ദമ്പതികളാണ് അവരുടെ കഴിവുകളെ പ്രകടിപ്പിക്കാനായി നമ്മുടെ മുന്നിലേക്കെത്തുന്നത് . പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.