Breaking News

അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഡയലോഗുകള്‍ പ്രയോജനപ്പെടുത്തണം : ഖത്തര്‍ പ്രധാനമന്ത്രി

ദോഹ. സാംസ്‌കാരിക നവോത്ഥാനവും പുരോഗതിയും അവകാശപ്പെടുന്ന ആധുനിക ലോകം അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഡയലോഗുകള്‍ പ്രയോജനപ്പെടുത്തണമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി അഭിപ്രായപ്പെട്ടു. ദോഹ ഫോറത്തിന്റെ 22-ാം പതിപ്പിന്റെ ഉദ്ഘാടന വേളയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജീവിതത്തിന്റെ വിവിധ മേഖലകളില്‍, ഏറ്റവും പ്രധാനമായി, സമാധാന നിര്‍മ്മാണത്തിലും നയതന്ത്ര പ്രവര്‍ത്തനങ്ങളിലും, നവീകരിച്ച ചിന്തയും നൂതന കാഴ്ചപ്പാടും വേണമെന്നും എല്ലാ പ്രതിസന്ധികളും ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!