സംസ്‌കൃതി ഖത്തര്‍ ‘സാമ്പത്തിക സ്വാതന്ത്ര്യവും സുരക്ഷിത ഭാവിയും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
ദോഹ: പ്രവാസികളിലെ സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള സുരക്ഷിത നിക്ഷേപസാധ്യതകളെക്കുറിച്ച്
സംസ്‌കൃതി ഖത്തര്‍ സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി.
ദോഹ സ്‌കില്‍സ് ഡെവലപ്‌മെന്റ് മാസ്‌ട്രോ ഹാളില്‍ ‘സാമ്പത്തിക സ്വാതന്ത്ര്യവും സുരക്ഷിത ഭാവിയും’ എന്ന വിഷയത്തില്‍ സംസ്‌കൃതി ഖത്തര്‍ കരിയര്‍ ഗൈഡന്‍സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ക്രെസ്റ്റോണ്‍ ഖത്തര്‍ പാര്‍ട്ട്ണറൂം പ്രമുഖ ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്‍സുമായ മുസ്തഫ ബക്കര്‍ സാമ്പത്തിക നിക്ഷേപ സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു. ചെറിയ സമ്പാദ്യത്തിലൂടെയും നിക്ഷേപങ്ങളിലൂടെയും പ്രവാസികള്‍ക്ക് എങ്ങിനെ സാമ്പത്തിക ഭദ്രത നേടാം എന്നതില്‍, സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് വ്യക്തത കൈവരിക്കാനായി.
സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം മുസ്തഫ ബക്കര്‍ക്ക് സംസ്‌കൃതിയുടെ ഉപഹാരം കൈമാറി. സംസ്‌കൃതി പ്രസിഡന്റ് സാബിത് സഹീര്‍ അധ്യക്ഷനായ ചടങ്ങില്‍ കരിയര്‍ ഗൈഡന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഷെജി വലിയകത്ത് സ്വാഗതവും സംസ്‌കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി നന്ദിയും പറഞ്ഞു.