ഡോ. മന്‍മോഹന്‍ സിംഗ് അനുശോചന യോഗം
ദോഹ. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള മറ്റ് അപെക്‌സ് ബോഡികളുമായി സഹകരിച്ച് ഡിസംബര്‍ 26 ന് ന്യൂഡല്‍ഹിയില്‍ അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനോടുള്ള ആദരസൂചകമായി അനുശോചന യോഗം നടത്തി.
ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ ബി പി സി വൈസ് പ്രസിഡന്റ് അബ്ദുള്‍ സത്താര്‍, ഡോ മോഹന്‍ തോമസ് എന്നിവര്‍ അനുശോചന സന്ദേശം പങ്കിട്ടു.
ഇന്ത്യയുടെ വളര്‍ച്ചാ ചരിത്രത്തില്‍ ഡോ. സിംഗ് നല്‍കിയ സംഭാവനകളെ വിപുല്‍ എടുത്തുകാണിക്കുകയും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കിട്ട സന്ദേശത്തില്‍ നിന്നുള്ള ഒരു ഭാഗം വായിക്കുകയും ചെയ്തു.