Breaking News
ഇതിഹാസ ചാരിറ്റി ഫുട്‌ബോള്‍ ഗെയിമായ ‘മാച്ച് ഫോര്‍ ഹോപ്പി ന്റെ ടിക്കറ്റ് വില്‍പന തുടങ്ങി
ദോഹ: ഇതിഹാസങ്ങളും പ്രശസ്ത കണ്ടന്റ് സ്രഷ്ടാക്കളും പങ്കെടുക്കുന്ന ഇതിഹാസ ചാരിറ്റി ഫുട്‌ബോള്‍ ഗെയിമായ ‘മാച്ച് ഫോര്‍ ഹോപ്പ്’ ന്റെ ടിക്കറ്റുകള്‍ വില്‍പന തുടങ്ങി . ഇന്നലെ രാത്രി 8 മണി മുതലാണ് ടിക്കറ്റ് വില്‍പനയാരംഭിച്ചത്.
2025 ഫെബ്രുവരി 14 ന് ഖത്തറില്‍ രണ്ടാം പതിപ്പിനായി തിരിച്ചെത്തുന്ന മാച്ച് ഫോര്‍ ഹോപ്പ് ഗെയിം സ്റ്റേഡിയം 974 ല്‍ നടക്കും.
ക്യു ലൈഫ് സംഘടിപ്പിച്ച ആദ്യ മാച്ച് ഫോര്‍ ഹോപ്പ് എല്ലാ പ്രതീക്ഷകളെയും കവിയുകയും വര്‍ഷത്തിലെ ഏറ്റവും രസകരമായ ലൈവ് ക്രിയേറ്റര്‍ ഇവന്റുകളില്‍ ഒന്നായി മാറുകയും ചെയ്തിരുന്നു.