Breaking News

ഈസക്ക നിറഞ്ഞുനിന്ന വേദിയില്‍ മക്കളും മരുമകനുമെത്തിയപ്പോള്‍

ദോഹ. ഈസക്ക നിറഞ്ഞുനിന്ന വേദിയില്‍ ആ മഹാ മനുഷ്യന്റെ പകരക്കാരായി മക്കളും മരുമകനുമെത്തിയപ്പോള്‍ ദോഹാ സ്‌റ്റേഡിയം അക്ഷരാര്‍ഥത്തില്‍ ഈറനണിഞ്ഞു.

കളം നിറഞ്ഞുനിന്ന ക്യാപ്ടന്‍ സ്രഷ്ടാവിന്റെ അലംഘനീയമായ വിധിക്ക് കീഴടങ്ങിയതിന്റെ ദുഃഖം ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം സംഘടിപ്പിച്ച ഈസക്ക അനുസ്മരണത്തില്‍ പങ്കെടുത്ത ഏവരിലും പ്രകടമായിരുന്നു. ദോഹ സ്‌റ്റേഡിയത്തിലെ ഓരോ മണല്‍ത്തരിക്കും കെ.മുഹമ്മദ് ഈസ എന്ന ഈസക്ക എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നുവെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തുന്നതായിരുന്നു ഇന്നലെ നടന്ന അനുസ്മരണ ചടങ്ങ്.

Related Articles

Back to top button
error: Content is protected !!