Breaking News
ഖത്തര്‍ പൗരന്മാര്‍ക്ക് ഇന്ത്യ ഇ-വിസ സൗകര്യങ്ങള്‍ ഒരുക്കിയതായി ഇന്ത്യന്‍ എംബസി

ദോഹ: ഖത്തര്‍ പൗരന്മാര്‍ക്കുള്ള ഇ-വിസ സൗകര്യങ്ങള്‍ നിലവില്‍ വന്നതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട പ്രസ്താവനയില്‍, തീരുമാനം ഉടനടി പ്രാബല്യത്തില്‍ വന്നതായും നല്‍കിയിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ നല്‍കാമെന്നും എംബസി അറിയിച്ചു.
ഇ-വിസ ലഭിക്കുന്നതിനുള്ള അപേക്ഷാ പ്രക്രിയ, വ്യവസ്ഥകള്‍, കൂടുതല്‍ വിശദാംശങ്ങള്‍ എന്നിവയും പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, ഖത്തര്‍ പൗരന്മാര്‍ക്ക് പേപ്പര്‍ വിസ സേവനങ്ങള്‍ നല്‍കുന്നത് തുടരുമെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു.