പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മകള്‍ക്ക് മാതൃകയായി ഹുസൈന്‍ തൃത്താല

അമാനുല്ല വടക്കാങ്ങര
ദോഹ. പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മകള്‍ക്ക് മാതൃകയായി ഖത്തറിലെ സംരംഭകനായ ഹുസൈന്‍ തൃത്താല. നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്‌കൂളില്‍ തന്നോടൊപ്പം പഠിച്ച ഒരു ഡസനോളം സഹപാഠികളെ ഖത്തറിലേക്ക് കൊണ്ടുവന്നാണ് ഹുസൈന്‍ തൃത്താല മാതൃകയായത്.
ഹുസൈന്‍ തൃത്താല ഖത്തറില്‍ നിന്നും സൗഹൃദ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ മുന്നോട്ടു വച്ച ഒരു ആശയമാണ് ഈ അപൂര്‍വ സന്ദര്‍ശനത്തിന് വഴിയൊരുക്കിയത് . നിങ്ങള്‍ ഖത്തറിലേക്ക് വരികയാണെങ്കില്‍ ഖത്തറിലെ താമസം ഭക്ഷണം തുടങ്ങിയ എല്ലാം ഞാന്‍ ഏര്‍പ്പാട് ചെയ്യാമെന്ന ഓഫര്‍ കേട്ടപാതി കേള്‍ക്കാത്ത പാതി യാത്രാനുരാഗികളായ ചിലര്‍ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. അങ്ങനെയാണ് എട്ടു സ്ത്രീകളും നാലു പുരുഷന്മാരും അടങ്ങുന്ന സംഘം 2025 ഫെബ്രുവരി പതിനേഴാം തീയതി ഖത്തറിലേക്ക് പുറപ്പെട്ടത്. ഇനിയുള്ള അഞ്ചു ദിവസം ഖത്തറില്‍ കൂട്ടുകാരന്റെ സൗഹൃദം സ്വീകരിച്ച് മടങ്ങും.
കേരളത്തിന് പുറത്തോ കേരളത്തിനകത്തു തന്നെ ദൂരെ യാത്രകള്‍ വീട്ടുകാരില്ലാതെ ഒരിക്കലും യാത്ര ചെയ്തിട്ടില്ലാത്ത സ്ത്രീകള്‍ വരെ ഈ ഗ്രൂപ്പിലുണ്ട് .ഇതൊന്നും അവര്‍ക്ക് കൂട്ടുകാരുമൊത്ത് വിദേശത്ത് പോകാന്‍ തടസ്സമാവുന്നില്ല.
കുട്ടികളും പേരക്കുട്ടികളുമായി അറുപതിന്റ നിറവില്‍ എത്തിയവര്‍ക്ക് കുടുംബവും മക്കളും പൂര്‍ണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
സൗഹൃദത്തിന് പുതിയ മാനങ്ങള്‍ കൈവരികയാണ് നിളയോരം കൂട്ടായ്മ അത്തരമൊരു മാതൃക സൃഷ്ടിക്കുകയാണ്. എല്ലാ സഹപാഠികളുടെയും സ്‌നേഹാദരങ്ങള്‍ ഇവരോടൊപ്പമുണ്ട്.
അക്കോണ്‍ പ്രിന്റിംഗ് പ്രസ്സ് ഡയറക്ടറും ജനറല്‍ മാനേജറുമായ മൊയ്തീന്‍ കുട്ടിയുടെ സഹോദരനാണ് ഹുസൈന്‍.
സൂഖ് വാഖിഫിലെ ബൈത്തു മറിയം റസ്റ്റോറന്റ് പാര്‍ട്ണര്‍ ഷറഫു വരമംഗലം , ഗള്‍ഫ് മാക്‌സ് ഉടമ മുഹമ്മദ് അസ്ലമും ബിസിനസില്‍ ഹുസൈന്റെ പങ്കാളികളാണ്.