Breaking News
ദീര്‍ഘകാല ഖത്തര്‍ പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി

ദോഹ. ദീര്‍ഘകാല ഖത്തര്‍ പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി. അഴീക്കല്‍ കപ്പക്കടവ് താമസിക്കുന്ന ചേലോറക്കണ്ടി ഷീജു (44 ) ആണ് മരിച്ചത്.
ഖത്തറിലെ അല്‍ഖോറില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു. അമ്മക്ക് സുഖമില്ലാത്തതിനാല്‍ ഒരാഴ്ച മുമ്പാണ് നാട്ടിലേക്ക് പോയത്. അച്ഛന്‍ പരേതനായ ചന്ദ്രന്‍,അമ്മ :ശ്യാമള ഭാര്യ :തുഷാര ,മക്കള്‍ : ധനിഷ,റിതിഷ് സഹോദരങ്ങള്‍
ഷാജി , ഷീമ