Local News
സംസ്‌കൃതി ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് ഇഫ്താര്‍ സംഗമം നടത്തി

ദോഹ : സംസ്‌കൃതി ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍37 വെച്ച് നടന്ന ഇഫ്താര്‍ സംഗമത്തില്‍ അംഗങ്ങളുടെ മികച്ച സാന്നിധ്യം ശ്രദ്ദേയമായി.
ഉദ്ഘാടനം സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് എം എം റയീസ് അധ്യക്ഷത വഹിച്ചു.
രാവിലെ മുതല്‍ നടന്ന നോര്‍ക്ക- കേരള പ്രവാസി ക്ഷേമനിധി-ഐ സി ബി എഫ് അംഗത്വ പ്രചാരണ ക്യാമ്പയിനില്‍ നിരവധിപേര്‍ അംഗങ്ങള്‍ ആയി.
ചടങ്ങില്‍ സംസ്‌കൃതി കേന്ദ്ര കമ്മറ്റി അംഗങ്ങളായ എ കെ ജലീല്‍, എ സുനില്‍, വനിതാവേദി പ്രസിഡന്റ് ജസീത ചിന്ദുരാജ് എന്നിവര്‍ സംസാരിച്ചു. ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് സെക്രട്ടറി ടിടി ഷിബിന്‍ ലാല്‍ സ്വാഗതവും എം പി സുരേഷ് നന്ദിയും പറഞ്ഞു.