കിസ്വാ ഖത്തര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

ദോഹ. അഴിയൂര്‍ പഞ്ചായത്തിലെ കോറോത് റോഡ് ദാറുസ്സലാം മഹല്‍ നിവാസികളുടെ കൂട്ടായ്മയായ കിസ്വാ ഖത്തര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു.
ഏഷ്യന്‍ ടൗണിലെ ഷീ കിച്ചന്‍ റെസ്റ്റോറന്റില്‍ നടന്ന മീറ്റില്‍ രക്ഷധികാരി അഷ്റഫ് റയ്യാന്‍ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു, സെക്രട്ടറി ഷംസീര്‍ ചിറക്കര സ്വാഗത പ്രസംഗവും, പ്രസിഡന്റ് ഫിര്‍ദൗസ് കായക്കല്‍ അധ്യക്ഷതയും നിര്‍വഹിച്ചു.
തുടര്‍ന്ന് ലഹരി :പ്രവാസിയുടെ ആശങ്കയും പരിഹാരവും എന്ന വിഷയത്തിനെ ആസ്പദമാക്കി പ്രശസ്ത ലൈഫ് കോച്ചും സിജി ദോഹയുടെ ട്രെയിനറുമായ ഉൃ ൗെഷമ്യശഹ കുറ്റ്യാടി ഉല്‍ബോധന ക്ലാസ്സെടുത്തു.
ഷാനിദ്. എ പി, നിഹാര്‍ നൗഫല്‍, മന്‍സൂര്‍ പനാടാ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
റഹീം നമ്പൂരിക്കണ്ടി, അഫ്‌സര്‍ സി പി എന്നിവര്‍ നന്ദി പറഞ്ഞു