സംസ്‌കൃതി ഖത്തര്‍ ഓള്‍ഡ് എയര്‍പോര്‍ട്ട് യൂണിറ്റ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

ദോഹ: സംസ്‌കൃതി ഖത്തര്‍ ഓള്‍ഡ് എയര്‍പോര്‍ട്ട് യൂണിറ്റിന്റെ നേത്യത്വത്തില്‍ ഇഫ്താര്‍ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു. ദോഹ സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് മാസ്ട്രോ ഹാളില്‍ നടന്ന പരിപാടി സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരികുളം ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഭരത് ആനന്ദ് അധ്യക്ഷത വഹിച്ചു. സംസ്‌കൃതി സെക്രട്ടറി അര്‍ച്ചന ഓമനക്കുട്ടന്‍ , വനിത വേദി പ്രസിഡന്റ് അനിത ശ്രീനാഥ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂണിറ്റ് സെക്രട്ടറി റാഷിദ് സമസ്യ സ്വാഗതും വൈസ് പ്രസിഡന്റ് അജാസ് നന്ദിയും പറഞ്ഞു.