Local News

ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ദോഹ. കെഎംസിസി ഖത്തര്‍ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റി

ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

എല്ലാവരെയും ഒരുമിച്ചു കാണാനും പരസ്പരം സംവദിക്കനും ബന്ധങ്ങള്‍ പുതുക്കാനുമുള്ള ഒരു വേദിയായി മാറി ഇഫ്താര്‍ സംഗമം.

ദോഹ ഗറാഫയിലുള്ള പേര്‍ലിംഗ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ചു ഷഫീക് ഹുദവി നസീഹത്തോട് കൂടി തുടങ്ങിയ ഇഫ്താര്‍ സംഗമത്തില്‍ കെഎംസിസി കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ് എം എ നാസര്‍ ഉദ്ഘാടനം ചെയ്തു.

കെഎംസിസി ഖത്തര്‍ തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി അബീ മര്‍ഷാദ് സ്വാഗതം പറഞ്ഞു.

വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് എസ് എ എം ബഷീറിനെ കെഎംസിസി ഖത്തര്‍ തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് അന്‍വര്‍ എ പി മൊമെന്റോ നല്‍കിയും മണ്ഡലം സീനിയര്‍ നേതാവ് എം ടി പി മുഹമ്മദ് കുഞ്ഞി ഷാള്‍ അണിയിച്ചും അനുമോദിച്ചു.

കെഎംസിസി മണ്ഡലം കമ്മിറ്റി നടത്തിയ സ്‌നേഹസുരക്ഷ പദ്ധതിയില്‍ സീറോ ബാലന്‍സ് ക്യാമ്പയിന്‍,400+ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലെ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച പഞ്ചായത്ത് /മുനിസിപ്പാലിറ്റി കമ്മിറ്റികളെ മണ്ഡലം കമ്മിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കി അനുമോദിച്ചു.

മെമ്പര്‍മാരുടെയും കുടുംബങ്ങളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഇഫ്താര്‍ സംഗമത്തില്‍ കുട്ടികള്‍ക്കുള്ള ഗരംഗാവോ ഗിഫ്റ്റും നല്‍കി വേറിട്ട അനുഭവമായി.

കെഎംസിസി കാസറഗോഡ് ജില്ലാ ഭാരവാഹികള്‍ , ജില്ലാ നേതാക്കന്മാര്‍, ജില്ലയിലെ വിവിധ മണ്ഡലം ഭാരവാഹികളും പങ്കെടുത്തു.

കെഎംസിസി ഖത്തര്‍ തൃക്കരിപ്പൂര്‍ മണ്ഡലം ട്രെഷറര്‍ ആബിദ് ഉദിനൂര്‍ നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!