Local News
സോണ്‍ തര്‍തീലുകള്‍ സമാപിച്ചു

ദോഹ : പരിശുദ്ധ ഖുര്‍ആന്‍ പഠനവും പാരായണവും ലക്ഷ്യം വെച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന എട്ടാമത് എഡിഷന്‍ തര്‍തീല്‍ -2025 സോണ്‍ തല മത്സരങ്ങള്‍ സമാപിച്ചു.
ഖിറാഅത്, ഹിഫ്‌ള്, സെമിനാര്‍, ക്വിസ് തുടങ്ങി ഇരുപത്തിയൊന്ന് ഇനങ്ങളില്‍ എട്ട് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങള്‍ നടന്നു.ദോഹ, ഹിലാല്‍,ഗറാഫ, റയ്യാന്‍, ഐന്‍ഖാലിദ്, അല്‍ ഖോര്‍ എന്നീ ആറു സോണുകളില്‍ നടന്ന മത്സരങ്ങളില്‍ യഥാക്രമം അല്‍ സദ്ദ് , മുഗളിന, മദീന ഖലീഫ, ആസ്പയര്‍, ഐന്‍ ഖാലിദ് എന്നീ സെക്ടറുകള്‍ ജേതാക്കളായി. ജേതാകള്‍ക്ക് ഐ സി എഫ് നേതൃത്വം ട്രോഫികള്‍ വിതരണം ചെയ്തു.