Local News
ലോക ലഹരി വിരുദ്ധ ദിനം ആചരിച്ച് മൈന്റ് ട്യൂണ്‍ എക്കോവേവ്‌സ്

ദോഹ. ലോകത്തെ ഗ്രസിച്ച ലഹരി മരുന്ന് ഉപഭോഗം, വിതരണം എന്നിവക്കെതിരെ ബോധവല്‍ക്കരണവും ശക്തമായ നിയമവും ജനകീയ ഇടപെടലുകളും അനിവാര്യമാണെന്ന് മൈന്റ് ട്യൂണ്‍ എക്കോവേവ്‌സ് ഖത്തര്‍ ചാപ്പ്റ്റര്‍ ഭാരത് ടേസ്റ്റ് റസ്റ്റോറന്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഭിപ്രായപ്പെട്ടു.
ലഹരിയില്‍ വിമുക്തിക്കായി സൗജന്യവും ആധുനിക സംവിധാനത്തിലൂടെയുള്ള ചികിത്സാ സംവിധാനം പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് ലഭ്യമാണെന്നും ഇങ്ങിനെ ചികിത്സക്ക് തയ്യാറാവുന്നവര്‍ക്ക് യാതൊരു വിധ നിയമ നടപടികള്‍ നേരിടേണ്ടിയും വരില്ലെന്നതും പ്രത്യേകം അറിയണമെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു.
ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് മുത്തലിബ് മട്ടന്നൂര്‍ ആദ്ധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ സെക്രട്ടറി മശ്ഹൂദ് തിരുത്തിയാട്, ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സി.പി അബ്ദുല്‍ ജലീല്‍, നസീര്‍ കെ.എം. എന്നിവര്‍ സംസാരിച്ചു.

