അല്‍ റവാബി ഗ്രൂപ്പ് ‘ഹോട്ട്പാസ്’ ലോയല്‍റ്റി കാര്‍ഡ് ആരംഭിച്ചു

ദോഹ :ഖത്തറിലെ ഭക്ഷ്യ-പാനീയ മേഖലകളില്‍ ശ്രദ്ധേയമായ അല്‍ റവാബി ഗ്രൂപ്പ്, പ്രധാന ബ്രാന്‍ഡുകളായ ഹോട്ട്ചിക്കന്‍, ഹോട്ട്ടീ, കഫേ ലൊവെല്ലാ എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്ത പുതിയ ലോയല്‍റ്റി കാര്‍ഡ് ‘ഹോട്ട്പാസ്’ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഹോട്ട്പാസിന്റെ ഉദ്ഘാടന ചടങ്ങ് ഇന്ന് ദോഹയിലെ ഇസ്ഘാവയിലുള്ള റവാബി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ചു നടന്നു. ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജ്മല്‍ അബ്ദുള്ള, ജനറല്‍ മാനേജര്‍ കണ്ണു ബക്കര്‍, മാനേജ്‌മെന്റ് എക്സിക്യൂട്ടീവ് മുഹമ്മദ് സിനാന്‍ , അഡ്മിന്‍ മാനേജര്‍ റഹീസ് ഇ .എം, എ ച് ആര്‍ മാനേജര്‍ ഷാനവാസ് രാജ സലിം , അസി. ഫിനാന്‍സ് മാനേജര്‍ നവാസ് കെ. പി , അസി. ഐ ടി മാനേജര്‍ റീനീഷ്. പി , അസി. മാര്‍ക്കറ്റിംഗ് മാനേജര്‍ സജിത് ഇ. പി എന്നിവര്‍ പങ്കെടുത്തു.
ഉപഭോക്തൃ വിശ്വസ്തതയ്ക്കും മികച്ച ഡൈനിംഗ് അനുഭവത്തിനും ഊന്നല്‍ നല്‍കി കൊണ്ടാണ് ‘ഹോട്ട്പാസ്’ അവതരിപ്പിച്ചതെന്ന് ചടങ്ങില്‍ സംസാരിച്ച അജ്മല്‍ അബ്ദുള്ള പറഞ്ഞു. ‘ലോയല്‍റ്റി കാര്‍ഡിന്റെ അതിരുകളിലേക്കുള്ള പുതിയ പദ്ധധിയാണ് ഹോട്ട്പാസ്. ഓരോ സന്ദര്‍ശനവും ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ മനോഹരമാക്കുകയാണ് നമ്മുടെ ലക്ഷ്യം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോട്ട്പാസ് മുഖ്യ സവിശേഷതകള്‍:
രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതിനായി 500 ബോണസ് പോയിന്റുകള്‍.
ജന്മദിനത്തില്‍ 300 ബോണസ് പോയിന്റുകള്‍.
ഓരോ റിയാലിനും 10 പോയിന്റുകള്‍.
കുറഞ്ഞത് 800 പോയിന്റുകള്‍ മുതല്‍ പോയിന്റുകള്‍ റീഡീം ചെയ്യാം.
അംഗത്വത്തിനോ രജിസ്‌ട്രേഷനോ ഫീസ് ഇല്ല.
16 വയസ്സിനും മുകളിലുള്ള ഖത്തര്‍ മൊബൈല്‍ നമ്പര്‍ ഉള്ളവര്‍ക്ക് ഹോട്ട്പാസ് അംഗത്വം ലഭ്യമാണ്. പങ്കാളിത്തമുള്ള ഔട്ട്‌ലെറ്റുകളില്‍ ഡൈന്‍-ഇന്‍ അല്ലെങ്കില്‍ ടേക്ക്അവേ ഇടപാടുകള്‍ക്കിടയില്‍ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്താം.
ഹോട്ട്പാസ് ഉപയോഗിക്കാവുന്ന പ്രധാന ബ്രാന്‍ഡുകള്‍:
ഹോട്ട്ചിക്കന്‍: അല്‍റയാന്‍, സിമൈസമ, മദീനത് ഖലീഫ, തഖിറ, അല്‍ഘറാഫ, അല്‍ഖോര്‍, വക്ര, നജ്മ, അസിസിയ, ഫുര്‍ജാന്‍ ഉള്‍പ്പെടെ 10 ഔട്ട്‌ലെറ്റുകള്‍.
ഹോട്ട്ടീ: ന്യൂ റയാന്‍, മിസൈയീദ്, സിമൈസമ, ദയേന്‍, അബു ഹമൂര്‍ ഉള്‍പ്പെടെ 6 ഔട്ട്‌ലെറ്റുകള്‍.
കഫേ ലൊവെല്ലാ: റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഇസ്ഗവ സമീപമുള്ള ബൗളിവര്‍ഡില്‍ സ്ഥിതി ചെയ്യുന്നു.
അല്‍റവാബി ഗ്രൂപ്പിന്റെ ഈ പുതിയ മുന്നേറ്റം, ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഉപഭോക്തൃ ലോയല്‍റ്റിയെയും അനുഭവ പരിഷ്‌ക്കാരണത്തെയും ലക്ഷ്യമിട്ട് കൊണ്ടുള്ള മാതൃകാപരമായ ശ്രമമായി കണക്കാക്കപ്പെടുന്നു.
