സാംസ്‌കാരിക – സാഹിത്യ – രാഷ്ട്രീയ കേരളത്തിന്റെ തീരാനഷ്ടം : സംസ്‌കൃതി ഖത്തര്‍

ദോഹ : കേരളത്തിന്റെ സാംസ്‌കാരിക – സാഹിത്യ – രാഷ്ട്രീയ രംഗത്തിന്റെ ഗുരുനാഥനെയാണ് പ്രൊഫ. എം കെ സാനു മാഷിന്റെ വിയോഗത്തോടെ കേരളത്തിന് നഷ്ടമാകുന്നത്. 1928 ഒക്ടോബര്‍ 27ന് ആലപ്പുഴ ജില്ലയിലെ തുമ്പോളിയില്‍ അതീവ സമ്പന്ന കുടുംബത്തില്‍ ജനിച്ച എം കെ സാനു, അച്ഛന്റെ അകാല വിയോഗത്തോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. ദാരിദ്യ്രത്തോട് മല്ലിട്ടാണ് തന്റെ യൗവനം പിന്നിട്ട് സാഹിത്യ സാംസ്‌കാരിക രംഗത്ത് നിറഞ്ഞത്. സ്‌കൂള്‍ അധ്യാപകനായ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അധ്യാപകനായി സേവനം അനുഷ്ടിച്ചു. 1983ല്‍ അദ്ധ്യാപനത്തില്‍ നിന്നും വിരമിച്ചു. 1986ല്‍ പുരോഗമന സാഹിത്യ സംഘത്തിന്റെ പ്രെസിഡന്റായി. 1987ല്‍ എറണാകുളം മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. കര്‍മ്മഗതി എന്ന ആത്മകഥ ഉള്‍പ്പടെ വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ്. ശ്രീനാരായണ ഗുരുദേവ ജീവിതദര്‍ശങ്ങളെ പകര്‍ന്ന് തന്നുകൊണ്ട് കടന്നുപോയ സാനു മാഷിന്റെ വിഗോഗത്തില്‍ സംസ്‌കൃതി ഖത്തര്‍ അഗാധമായ ദുഃഖം പങ്കുവെച്ചു.

