കേരളീയ സാംസ്‌കാരികതനിമകള്‍ നിറച്ച സംസ്‌കൃതി ഖത്തര്‍ ‘ഓണോത്സവം’25’ ശ്രദ്ധേയമായി

ദോഹ: സംസ്‌കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു.കേരളീയ സാംസ്‌കാരികത്തനിമകള്‍ നിറഞ്ഞ വൈവിധ്യങ്ങളായ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ കലാവിരുന്നാണ് ഒരുദിനം നീണ്ടുനിന്ന ‘ഓണോത്സവം’25’ല്‍ അരങ്ങേറിയത് .

മെഗാ അത്തപൂക്കളം,കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത വിവിധ ഓണക്കളികളും സൗഹൃദ മത്സരങ്ങളും നടന്നു. തുടര്‍ന്ന് നടന്ന മെഗാ ഓണസദ്യയില്‍ രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്തു.സാംസ്‌കാരിക സമ്മേളനം രാജ്യസഭ എം .പി എ .എ റഹിം ഉല്‍ഘാടനം ചെയ്തു.കാല്‍ നൂറ്റുണ്ടായി ഖത്തറിലെ പ്രവാസി മലയാളി സമൂഹത്തില്‍ കലാകായിക സാംസ്‌കാരിക സേവനപ്രവര്‍ത്തനങ്ങളില്‍ മാനവികതയുര്‍ത്തിപ്പിടിച്ചുള്ള സംസ്‌കൃതിയുടെ ഇടപെടലുകള്‍ അഭിമാനകരവും മാതൃകപരവുമാണെന്ന് അദ്ദേഹം അഭിപ്രയപ്പെട്ടു.

സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ അധ്യക്ഷനായിരുന്നു. ഖത്തര്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ ഐ പി എസ് ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു. നോര്‍ക്ക ഡയറക്ടര്‍ സി.വി റപ്പായി, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ.എം സുധീര്‍, ഐ.സി സി പ്രസിഡന്റ് എ.പി മണികണ്ഠന്‍, വനിതാവേദി സെക്രട്ടറി ജെസിത ചിന്ദുരാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരീകുളം സ്വാഗതവും പ്രോഗ്രം കമ്മിറ്റി കണ്‍വീനര്‍ സാള്‍ട്ട്സ് സാമുവല്‍ നന്ദിയും പറഞ്ഞു.

കുട്ടികള്‍ അവതാരകരായി എത്തിയ പരിപാടിയില്‍ തിരുവാതിര,കോല്‍ക്കളി,കേരളീയ വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ കുട്ടികളുടെ ഫാഷന്‍ ഷോ, സംഘനൃത്യങ്ങള്‍,ഓണപ്പാട്ടുകള്‍,നൃത്യശില്പങ്ങള്‍,ഗാനമേള,ആദിവാസി നൃത്യങ്ങള്‍ ,തുടങ്ങി സംസ്‌കൃതി കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ,കനല്‍ മേളം സമിതിയുടെ പഞ്ചാരിമേളം ,കനല്‍ഖത്തര്‍ അവതരിപ്പിച്ച നാടന്‍ പാട്ടുകളും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.

