Local NewsUncategorized
‘കുവാഖ് മധുരമീയോണം 2025’ ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ. കുവാഖിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയായ ‘കുവാഖ് മധുരമീയോണം 2025’ ന്റെ പോസ്റ്റര്‍ പ്രകാശനം പ്രശസ്ത യുവ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ നിര്‍വ്വഹിച്ചു. ദുസിത് 2 ഹോട്ടലില്‍ വെച്ചു നടന്ന പ്രകാശനചടങ്ങില്‍ കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, ട്രഷറര്‍ ആനന്ദജന്‍, പ്രോഗ്രാം കണ്‍വീനര്‍ രജീഷ്, രതീഷ് മാത്രാടന്‍, രന്‍ജേഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു .
സെപ്തം 26ന് വെള്ളിയാഴ്ച പുനെ യൂണിവേഴ്‌സിറ്റി മള്‍ട്ടി പര്‍പ്പസ് ഹാളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.


