Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ പ്രവാസി ഷജീര്‍ പപ്പ ഛായഗ്രാഹകനായ ‘കൂടല്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദോഹ. യുവനടന്മാരില്‍ ശ്രദ്ധേയനായ ബിബിന്‍ ജോര്‍ജ്ജിനെ നായകനാക്കി ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘കൂടല്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഖത്തര്‍ പ്രവാസി ഷജീര്‍ പപ്പ ഛായഗ്രാഹകനായ ആദ്യ ചിത്രമാണിത്.

പ്രശസ്ത സിനിമ താരങ്ങളായ മഞ്ജു വാര്യര്‍, ജയസൂര്യ എന്നിവരുടെ ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഔദ്യോഗികമായി റിലീസ് ചെയ്തത്. കൂടാതെ നിരവധി സിനിമാ താരങ്ങളും,കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സോഷ്യല്‍ മീഡിയാ സൗഹൃദങ്ങളും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

മലയാള സിനിമയിലാദ്യമായി ഒരു ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവര്‍ക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പറയുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കും വിധമാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. രസകരവും എന്നാല്‍ ഉദ്വേഗജനകവുമായ കഥാ സന്ദര്‍ഭങ്ങള്‍ക്കൊപ്പം ആക്ഷനും, ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്.
‘ചെക്കന്‍’ എന്ന സിനിമയിലെ ‘ഒരു കാറ്റ് മൂളണ്..’ എന്ന വൈറല്‍ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ പെരുമ്പടപ്പ് ഒരു ഗാനം പാടി അഭിനയിക്കുന്നു. നായകന്‍ ബിബിന്‍ ജോര്‍ജ്ജും ഒരു മനോഹരഗാനം ആലപിച്ചിട്ടുണ്ട്.

മണ്ണാര്‍ക്കാട്,അട്ടപ്പാടി, കോയമ്പത്തൂര്‍, മലയാറ്റൂര്‍ എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍.

പി ആന്‍ഡ് ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജിതിന്‍ കെ വി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മറീന മൈക്കിള്‍,നിയ വര്‍ഗ്ഗീസ്,അനു സിത്താരയുടെ സഹോദരി അനു സോനാര എന്നിവര്‍ക്കൊപ്പം പ്രശസ്ത മോഡലും, ട്രാന്‍സ് വുമണുമായ റിയ ഇഷയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴിലെ പ്രശസ്ത സംവിധായകനായ കാര്‍ത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ് ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു.

വിജിലേഷ്,വിനീത് തട്ടില്‍,വിജയകൃഷ്ണന്‍,കെവിന്‍,റാഫി ചക്കപ്പഴം, അഖില്‍ഷാ, സാം ജീവന്‍, അലി അരങ്ങാടത്ത്, ലാലി മരക്കാര്‍ ,സ്‌നേഹ വിജയന്‍,അര്‍ച്ചന രഞ്ജിത്ത്, ദാസേട്ടന്‍ കോഴിക്കോട് തുടങ്ങി റീല്‍സ്, സോഷ്യല്‍ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

‘ചെക്കന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഷജീര്‍ പപ്പയാണ് ഛായഗ്രാഹകന്‍.

കോ റൈറ്റേഴ്സ് – റാഫി മങ്കട, യാസിര്‍ പരതക്കാട്, പ്രോജക്ട് ഡിസൈനര്‍ – സന്തോഷ് കൈമള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – ഷൗക്കത്ത് വണ്ടൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – അസിം കോട്ടൂര്‍,
എഡിറ്റിങ് – ജര്‍ഷാജ് കൊമ്മേരി, കലാ സംവിധാനം – അസീസ് കരുവാരകുണ്ട്, മേക്കപ്പ് – ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം – ആദിത്യ നാണു, സംഗീത സംവിധാനം – സിബു സുകുമാരന്‍, മണികണ്ഠന്‍ പെരുമ്പടപ്പ്, ആല്‍ബിന്‍ എസ് ജോസഫ്, നിഖില്‍ അനില്‍കുമാര്‍, പ്രസാദ് ചെമ്പ്രശ്ശേരി, ബിജിഎം – സിബു സുകുമാരന്‍, ഗാനരചന – ഷിബു പുലര്‍ക്കാഴ്ച, ഇന്ദുലേഖ വാര്യര്‍, എം കൃഷ്ണന്‍ കുട്ടി, ഷാഫി,നിഖില്‍ അനില്‍കുമാര്‍, ഗായകര്‍ – വിനീത് ശ്രീനിവാസന്‍, യാസിന്‍ നിസാര്‍, മണികണ്ഠന്‍ പെരുമ്പടപ്പ്, ഇന്ദുലേഖ വാര്യര്‍, അഫ്സല്‍ എപ്പിക്കാട്,ശില്പ അഭിലാഷ്, സൗണ്ട് ഡിസൈന്‍- വിഷ്ണു കെ. പി, കോറിയോഗ്രാഫര്‍ – വിജയ് മാസ്റ്റര്‍,
സംഘട്ടനം – മാഫിയ ശശി, ഫിനാന്‍സ് കണ്ട്രോളര്‍ – ഷിബു ഡണ്‍, അസോസിയേറ്റ് ഡയറക്ടര്‍ – മോഹന്‍ സി നീലമംഗലം, അസിസ്റ്റന്റ് ഡയറക്ടര്‍സ് – യാസിര്‍ പരതക്കാട്,
അനൈകശിവ രാജ്, പി ടി ബാബു, സത്യന്‍ ചെര്‍പ്പുളശ്ശേരി, സ്റ്റില്‍സ് – രബീഷ് ഉപാസന, ലൊക്കേഷന്‍ മാനേജര്‍ – ഉണ്ണി അട്ടപ്പാടി, പോസ്റ്റര്‍ ഡിസൈന്‍ – മനു ഡാവിഞ്ചി, പി ആര്‍ ഓ- എം കെ ഷെജിന്‍, അജയ് തുണ്ടത്തില്‍

Related Articles

Back to top button